LiveTV

Live

Gulf

സൗദിയിലത്തെിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

സൗദിയിലത്തെിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
Summary
ഉനൈസയിലെ ബഖാല വിസയില്‍ വന്ന ഷാന്‍  ജോലി ആവശ്യാര്‍ഥം ടുവീലറില്‍ പോകുന്നതിനിടെ സ്വദേശി ഓടിച്ച ലാന്‍ഡ്ക്രൂയിസര്‍ വാഹനം ഇടിക്കുകയായിരുന്നു.

ഒരു മാസംമുമ്പ് സൗദിയിലത്തെിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ ചാരുമ്മൂട് ചുനക്കര അമ്പലവിള കിഴക്കതില്‍ വീട്ടില്‍ പരേതനായ ഷാഹുല്‍ഹമീദിന്‍െറ മകന്‍ ഷാന്‍ ഷാഹുലാണ് (22) മരിച്ചത്. ഉനൈസയിലെ ബഖാല വിസയില്‍ വന്ന ഷാന്‍ ജോലി ആവശ്യാര്‍ഥം ടുവീലറില്‍ പോകുന്നതിനിടെ സ്വദേശി ഓടിച്ച ലാന്‍ഡ്ക്രൂയിസര്‍ വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന അപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ഉനൈസ കിങ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

സൗദിയിലത്തെിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

തീവ്രപരിചരണത്തില്‍ രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവിടെയത്തെി ഒരുമാസം തികയുന്ന ദിവസമാണ് മരണം. നിര്‍ധനകുടുംബത്തിന്‍റെ എകപ്രതീക്ഷയായിരുന്ന യുവാവിന്‍റെ പിതാവ് നാല് വര്‍ഷം മുമ്പ് നാട്ടിലുണ്ടായ ടുവീലര്‍ അപകടത്തിലാണ് മരിച്ചത്. മാതാവ് സലീനാബീവി. സഹോദരി ഷാനിജ വിവാഹിതയാണ്. മൃതദേഹം ഇവിടെ ഖബറക്കൂശമന്ന് ബന്ധു റഷീദ് പറഞ്ഞു.