LiveTV

Live

Gulf

വടക്കൻ കൊറിയൻ സ്ഥാനപതിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കുവൈത്ത്

വടക്കൻ കൊറിയൻ സ്ഥാനപതിയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് കുവൈത്ത്
Summary
വടക്കൻ കൊറിയയുടെ അഞ്ചാമത്​ ആണവ പരീക്ഷണത്തെ തുടർന്ന്​ ​ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി കൊണ്ടുവന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്​ കുവൈത്തിന്റെ നടപടി

വടക്കൻ കൊറിയൻ സ്ഥാനപതി സോ ചെയ്ങ്​ സിക്കിനോട്​ രാജ്യം വിടാൻ കുവൈത്ത്​ ആവശ്യപ്പെട്ടു. വടക്കൻ കൊറിയയുടെ അഞ്ചാമത്​ ആണവ പരീക്ഷണത്തെ തുടർന്ന്​ ​ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി കൊണ്ടുവന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്​ കുവൈത്തിന്റെ നടപടി.

നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും കുവൈത്ത്​ വിദേശകാര്യ മന്ത്രാലയം വടക്കൻ കൊറിയൻ എംബസിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഷെർഷെ ദഫേ ഉൾപ്പെടെ നാല്​ നയതന്ത്ര ഉദ്യേഗസ്ഥർക്ക്​ മാത്രമേ രാജ്യത്ത്​ തുടരാൻ അനുമതി നൽകിയിട്ടുള്ളൂവെന്ന്​ മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.

സെപ്തംബർ അവസാനത്തോടെ കുവൈത്ത്​ വിടുമെന്ന്​ സോ ചെയ്ങ്​ സിക്കും​ വ്യക്​തമാക്കിയിട്ടുണ്ട്​. ​ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി പ്രമേയത്തെ തുടർന്ന്​ വടക്കൻ കൊറിയൻ സ്ഥാനപതിയോട്​ തിരിച്ചുപോകാൻ ആവശ്യപ്പെടുന്ന മൂന്നാമത്തെ രാജ്യമാണ്​ കുവൈത്ത്​. മെക്​സിക്കോ, പെറു രാജ്യങ്ങളാണ്​ നേരത്തെ സമാന നടപടി സ്വീകരിച്ചത്​. വടക്കൻ കൊറിയക്കാർക്ക്​ വിസ അനുവദിക്കുന്നതും ആ രാജ്യത്തുള്ളവരുടെ വിസ പുതുക്കി നൽകുന്നതും കുവൈത്ത്​ നിർത്തിവെച്ചിട്ടുമുണ്ട്