LiveTV

Live

Gulf

യോഗദിനാചരണത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി പ്രത്യേക പരിപാടി സംഘടിപ്പിച്ചു 

യോഗദിനാചരണത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി പ്രത്യേക പരിപാടി സംഘടിപ്പിച്ചു 
Summary
വിദേശികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു

അന്താരാഷ്‌ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. എംബസ്സി ഓഡിറ്റൊറിയത്തിൽ നടന്ന പരിപാടിയിൽ വിദേശികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു . ആർട്ട് ഓഫ് ലിവിംഗ് ഹാർമണി ഹൌസ് , സേവാ ദർശൻ 'അമ്മ കുവൈത്ത് തുടങ്ങിയ സംഘടനകളുമായി സഹകരണത്തോടെയിരുന്നു യോഗ ദിനാചരണം.

എംബസ്സി ഓഡിറ്റൊറിയത്തിൽ കാലത്ത് ആറുമണിക്ക് ആരംഭിച്ച പരിപാടിക്ക് സ്ഥാനപതി സുനിൽ ജയിണ്‍ നേതൃത്വം നല്കി .
യോഗ ഡെമോസ്റ്റേഷനോട് കൂടി ആരംഭിച്ച പരിപാടിയിൽ വിവിധ ഗ്രൂപ്പുകൾ ആർട്ടിസ്റ്റിക് യോഗ ,പ്രാണായാമം, തുടങ്ങിയവ സദാസ്യർക്കു പരിചയപ്പെടുത്തി. യോഗാദിനാചരണത്തോടനുബന്ധിച്ചു ജൂൺ 18 മുതൽ 22 വരെ എംബസ്സിയുടെ ഫെയിസ്ബൂക് ട്വിട്ടർ പേജുകൽ വഴി പ്രത്യേക ഓൺലൈൻ ക്വിസ് സംഘടിപ്പിക്കുമെന്നു അംബാസഡർ അറിയിച്ചു .