LiveTV

Live

Gulf

യുഎഇയിലെ കാബ്സാറ്റിന്​ മികച്ച പ്രതികരണം 

യുഎഇയിലെ കാബ്സാറ്റിന്​ മികച്ച പ്രതികരണം 
Summary
പശ്ചിമേഷ്യയിലെ ഏറ്റവും വിപുലമായ ബ്രോഡ്കാസ്റ്റ് ഡിജിറ്റല്‍ മീഡിയ മേളയായ കാബ്സാറ്റിന്​ മികച്ച പ്രതികരണം.

പശ്ചിമേഷ്യയിലെ ഏറ്റവും വിപുലമായ ബ്രോഡ്കാസ്റ്റ് ഡിജിറ്റല്‍ മീഡിയ മേളയായ കാബ്സാറ്റിന്​ മികച്ച പ്രതികരണം. ദുബൈ വേൾഡ്​ ട്രേഡ്​ സെൻററിൽ തുടരുന്ന മേള വ്യാഴാഴ്​ച അവസാനിക്കും. ഡിജിറ്റൽ ബ്രോഡ്​കാസ്​റ്റിങ്ങ്​ മേഖലയിലെ നവീന സ​ങ്കേതങ്ങളും ഉപകരണങ്ങളുമാണ്​ മേളയുടെ പ്രത്യേകത. മാറുന്ന കാലത്തിന്റെ സാധ്യതകൾ ഉൾക്കൊണ്ട്​ ചെലവ്​ കുറഞ്ഞതും മികച്ച സാ​ങ്കേതിക സൗകര്യങ്ങൾ ഉൾപ്പെടുന്നതുമായ ഉപകരണങ്ങളുമായാണ്​ കമ്പനികൾ രംഗത്തു വന്നിരിക്കുന്നത്​.

ടെലിവിഷൻ മേഖലക്കു പുറമെ സാമൂഹിക മാധ്യമങ്ങളുടെ വികാസ പശ്​ചാത്തലത്തിൽ രൂപം കൊണ്ട നവീന ഉപകരണങ്ങളും കാബ്​സാറ്റ്​ മേളയുടെ പ്രത്യേകതയാണ്​.വിവിധ ആവശ്യങ്ങൾ ഒരൊറ്റ ഉപകരണത്തിലൂടെ സാധ്യമാക്കുന്നതിനാണ്​ ​പ്രധാന കമ്പനികൾ ഊന്നല്‍ നൽകുന്നത്​. സുരക്ഷാ സംവിധാനങ്ങൾ കൂടി ഉൾപ്പെട്ട ടെലിവിഷൻ അനുബന്ധ ഉപകരണവുമായാണ്​ യൂറോസ്​റ്റാർ കമ്പനിയുടെ രംഗപ്രവേശം.

ഉപയോക്​താക്കൾക്ക്​ ഇത്​ ഏറെ ഗുണകരമാകുമെന്ന്​ യൂറോസ്​റ്റാർ മാർക്കറ്റിങ്ങ്​ മേധാവി മണി നായർ പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നും നിരവധി കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്. സാങ്കേതിക ഉപകരണങ്ങളുടെ പുതിയ മാറ്റങ്ങൾ ആവിഷ്​കരിക്കുന്ന മേളയിൽ യു.എ.ഇയിൽ നിന്നുള്ള നിരവധി കമ്പനികളും സജീവമാണ്​.