LiveTV

Live

Gulf

സൗദിയില്‍ യുദ്ധക്കപ്പലിന് നേരെ ഹൂതി ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

സൗദിയില്‍ യുദ്ധക്കപ്പലിന് നേരെ ഹൂതി ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
Summary
ഹുദൈദയില്‍ ഹൂതി താവളത്തില്‍ സഖ്യസേനയുടെ തിരിച്ചടി

സൗദി യുദ്ധക്കപ്പലിന് നേരെ ഹൂതി ആക്രമണം. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. ഹുദൈദയില്‍ ഹൂതി താവളത്തില്‍ സഖ്യസേനയുടെ തിരിച്ചടി. യമന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തിയിരുന്ന സൗദി യുദ്ധക്കപ്പലിന് നേരെയാണ് ഹൂതി വിമതര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ കപ്പലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് സഖ്യസേന വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന് തിരിച്ചടിയായി യമനിലെ തീരദേശ നഗരമായ ഹുദൈദയിലെ ഹൂതി കേന്ദ്രങ്ങളില്‍ സഖ്യസേന ആക്രമണം നടത്തി. 21 മാസമായി സൗദി സഖ്യസേന നടത്തുന്ന സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് സഖ്യസേന ആവര്‍ത്തിച്ചു. 2014 സെപ്റ്റംബറില്‍ ഹൂതി വിമതര്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുത്തതോടെ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സൗദിയില്‍ അഭയം തേടിയിരുന്നു. യമനിലെ ഭരണം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിന് തിരിച്ചേല്‍പിക്കുന്നത് വരെ ഹൂതികള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന് സൌദി സഖ്യ സേന വ്യക്തമാക്കി.