LiveTV

Live

Gulf

അറഫ സംഗമത്തില്‍ ഇരുപത് ലക്ഷത്തിലേറെ ഹാജിമാര്‍ സംഗമിക്കും

അറഫ സംഗമത്തില്‍ ഇരുപത് ലക്ഷത്തിലേറെ ഹാജിമാര്‍ സംഗമിക്കും
Summary
വിശ്വാസി ലക്ഷങ്ങളെ സ്വീകരിക്കാന്‍ അറഫ മൈതാനം സജ്ജമായി

ഹജ്ജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ ഇരുപത് ലക്ഷത്തിലേറെ ഹാജിമാര്‍ സംഗമിക്കും. വിശ്വാസി ലക്ഷങ്ങളെ സ്വീകരിക്കാന്‍ അറഫ മൈതാനം സജ്ജമായി.

ഹജ്ജ് എന്നാല്‍ അറഫയാണ് എന്നാണ് പ്രവാചക അധ്യാപനം. അതിനാല്‍ അറഫയില്‍ നില്‍ക്കാത്ത തീര്‍ഥാടകന് ഹജ്ജിന്റെ പുണ്യം ലഭിക്കില്ല. ദുല്‍ഹജ്ജ് ഒന്‍പതിന് മധ്യാഹനം മുതല്‍ സൂര്യാസ്തമയം വരെയാണ് അറഫ സംഗമം. പ്രവാചകന്‍ മുഹമ്മദ് നബി അദ്ദേഹത്തിന്റെ ഹജ്ജ് വേളയില്‍ നടത്തിയ പ്രഭാഷണത്തെ അനുസ്മരിച്ച് മസ്ജിദുന്നമിറയില്‍ അറഫ പ്രഭാഷണം നടത്തും. തുടര്‍ന്ന് ളുഹര്‍ അസര്‍ നമസ്കാരങ്ങള്‍ ചുരുക്കി നമസ്കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാര്‍ഥനകളും ദൈവ സ്മരണയുമായി തീര്‍ഥാടകര്‍ അറഫയില്‍ നില്‍ക്കും.

അറഫയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് നമിറ മസ്ജിദ്. അറഫ പ്രഭാഷണം ഈ പള്ളിയില്‍ വെച്ചാണ് നടക്കുക. രാവിലെ മുതല്‍ മസ്ജിദുന്നമിറയിലും പരിസരത്തും ഹാജിമാരെ കൊണ്ടു നിറയും. പ്രവാചകന്‍ അറഫ പ്രഭാഷണം നടത്തിയത് അഫയിലെ ജബല്‍ റഹ്മയു‌ടെ താഴ്ഭാഗത്ത് വെച്ചാണ്. ജബലുറഹ്മയില്‍ അറഫ ദിനത്തില്‍ നല്ല തിരക്ക് അനുഭവപ്പെടും. വിശാലമായ അറഫ മൈതാനിയില്‍ തീര്‍ഥാടകര്‍ക്ക് സ്ഥിരം തന്പുകള്‍ ഇല്ല. താത്കാലിക തമ്പുകളും മരങ്ങളുടെ തണലും ഹാജിമാര്‍ക്ക് ആശ്വാസം പകരും. അറഫയുടെ വിവിധ ഭാഗങ്ങളിലായി നൂറ് കണക്കിന് മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. നമ്മുടെ സ്വന്തം വേപ്പ് മരങ്ങള്‍ വ്യാപകമായി അറഫയില്‍ കാണാം. വളര്‍ച്ച് പ്രാപിക്കാന്‍ കുറഞ്ഞ വെള്ളം മാത്രം മതിയായതിനാണ് വേപ്പ് കൂടുതല്‍ ഇടം നേടിയത്. ഇന്ത്യയില്‍ നിന്ന് എത്തിച്ചാണ് ഇത് നട്ടുവളര്‍ത്തിയതെന്ന് പറയപ്പെടുന്നു.