LiveTV

Live

Gulf

യന്ത്രത്തകരാര്‍; ഇത്തിഹാദ്​ വിമാനം അടിയന്തരമായി നിലത്തിറക്കി

 യന്ത്രത്തകരാര്‍; ഇത്തിഹാദ്​ വിമാനം അടിയന്തരമായി നിലത്തിറക്കി
Summary
യാത്രക്കാർ സുരക്ഷിതരാണ്​.

ഇത്തിഹാദ്​ വിമാനം ആസ്ത്രേലിയയിലെ അഡെലെയ്ഡിൽ അടിയന്തര ലാൻഡിങ്​ നടത്തി. യന്ത്ര തകരാറിനെ തുടർന്നാണ്​ വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നത്​. യാത്രക്കാർ സുരക്ഷിതരാണ്​.

അബൂദബിയിൽനിന്ന്​ സിഡ്നിയിലേക്ക്​ പുറപ്പെട്ട വിമാനമാണ്​ ശനിയാഴ്ച ആസ്ട്രേലിയൻ സമയം പുലർച്ചെ അഞ്ചിന്​ അടിയന്തര ലാൻഡിങ്​ നടത്തിയത്​.
349 യാത്രക്കാരുമായി പുറപ്പെട്ട ഇ.വൈ 450 വിമാനത്തിന്റെ കോക്​പിറ്റിൽ മുന്നറിയിപ്പ്​ അലാറം മുഴങ്ങിയതിനെ തുടർന്നാണ്​ വിമാനം അടിയന്തരമായി നിലത്തിറക്കിയത്​. വിമാനം ലാൻഡ്​ ചെയ്തയുടൻ യാത്രക്കാരെ എമർജൻസി വാതിലുകളിലൂടെ വേഗത്തിൽ പുറത്തിറക്കുകയായിരുന്നു.

വായുസഞ്ചാരത്തിനുള്ള ഫാനിന്റെ സാങ്കേതിക തകരാർ കാരണമാണ്​ വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നതെന്ന്​ ഇത്തിഹാദ്​ അധികൃതർ അറിയിച്ചു. സ്​മോക്ക്​ അലാറം മുഴങ്ങിയിരുന്നതായി ആസ്ട്രേലിയൻ ചാനലായ എ.ബി.സി റിപ്പോർട്ട്​ ചെയ്തു. സംഭവത്തെ തുടർന്ന്​ ശനിയാഴ്ച സിഡ്നിയിൽനിന്ന്​ അബൂദബിയിലേക്കുള്ള ഇ.വൈ 451 വിമാനം റദ്ദാക്കിയിട്ടുണ്ട്​.