LiveTV

Live

Gulf

കുവൈത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് 880 പേര്‍ക്ക് ശിക്ഷയിളവ്

കുവൈത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് 880 പേര്‍ക്ക് ശിക്ഷയിളവ്
Summary
ഇളവിനായി പരിഗണിക്കപ്പെട്ട 880 തടവുകാരില്‍ 10 പേര്‍ സ്ത്രീകളാണ്..

കുവൈത്തിൽ ദേശീയ- വിമോചന ദിനാഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിക്കാറുള്ള ശിക്ഷയിളവിനു ഇക്കുറി 880 തടവുകാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജയില്‍ മോചനം, ശിക്ഷാ കാലാവധിയിലും പിഴയിലുമുള്ള ഇളവ്, നാടുകടത്തലില്‍നിന്നു ഒഴിവാക്കൽ തുടങ്ങി വിവിധ ഇളവുകളാണ് അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്കു ലഭിക്കുക.

തടവുകാലത്തെ നല്ലനടപ്പാണ് അമേരികാരുണ്യത്തിനായി തെരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന മാനദണ്ഡം. കുറ്റകൃത്യങ്ങളുടെ സ്വഭാവവും പരിഗണിക്കാറുണ്ട്. ഈ വർഷം ഇളവിനായി പരിഗണിക്കപ്പെട്ട 880 തടവുകാരില്‍ 10 പേര്‍ സ്ത്രീകളാണ്. അമീരി കാരുണ്യത്തിനർഹരായ വിദേശി തടവുകാരില്‍ അധികപേരെയും ശിക്ഷാ കാലാവധി വെട്ടിക്കുറച്ചു നാട്ടിലേക്ക് കയറ്റിവിടുകയാണ് ചെയ്യുക.

ഒരുപ്രാവശ്യം ഇളവു ലഭിച്ച തടവുകാര്‍ വീണ്ടും പ്രതികളായി വന്നാല്‍ പിന്നീടൊരിക്കലും ഇളവിന് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനവും ഈ വർഷം മുതൽ നടപ്പാക്കിയിട്ടുണ്ട്.