Top

സോഷ്യല്‍ മീഡിയ പ്രചാരണം സ്വകാര്യ പി.ആർ കമ്പനിയെ ഏല്‍പ്പിച്ച് സർക്കാർ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.

MediaOne Logo

  • Updated:

    2021-03-02 06:08:31.0

Published:

2 March 2021 6:30 AM GMT

സോഷ്യല്‍ മീഡിയ പ്രചാരണം സ്വകാര്യ പി.ആർ കമ്പനിയെ ഏല്‍പ്പിച്ച് സർക്കാർ
X

സോഷ്യല്‍ മീഡിയ പ്രചാരണം സ്വകാര്യ പി.ആർ കമ്പനിയെ ഏല്‍പ്പിച്ച് സംസ്ഥാന സർക്കാർ. 1,51,23,000 രൂപയ്ക്കാണ് കർണാടക ആസ്​ഥാനമായ കണ്‍സപ്റ്റ് കമ്മ്യൂണിക്കേഷന് കരാര്‍ നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്.

സർക്കാറിൻെറ പ്രവർത്തനം ദേശീയ തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനാണ്​ കരാർ. ഇതുസംബന്ധിച്ച്​ ടെൻഡർ വിളിച്ചപ്പോൾ മൂന്ന്​ കമ്പനികളാണ്​ അപേക്ഷിച്ചത്​. ഏറ്റവും കുറഞ്ഞ തുകയായ 1,51,23000 രൂപ രേഖപ്പെടുത്തിയ കൺസപ്​റ്റ്​ കമ്യൂണിക്കേഷന്​ കരാർ നൽകുകയായിരുന്നു. വിദഗ്​ധ സമിതി മുമ്പാകെ അവതരിപ്പിച്ച പ്രസ​ന്റേഷന്​ ലഭിച്ച മാർക്കും ഫിനാൻഷ്യൽ സ്​കോറും പരിഗണിച്ചാണ്​ കൺസപ്​റ്റിനെ പരിഗണിച്ചത്​. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ആൻഡ്​ വകുപ്പാണ്​ ഇവരുടെ പ്രവർത്തനം നിയന്ത്രിക്കുക.

TAGS :
Next Story