LiveTV

Live

General

സൗദിയില്‍ ആറ് മരണവും 1147 പുതിയ രോഗികളും: 150 പേര്‍ക്ക് രോഗമുക്തി; 150 സംഘങ്ങള്‍ വ്യാപക കോവിഡ് പരിശോധനയില്‍

150 സംഘങ്ങള്‍ വ്യാപക രോഗ പരിശോധന തുടരുന്നതായി മന്ത്രാലയം

സൗദിയില്‍ ആറ് മരണവും 1147 പുതിയ രോഗികളും: 150 പേര്‍ക്ക് രോഗമുക്തി; 150 സംഘങ്ങള്‍ വ്യാപക കോവിഡ് പരിശോധനയില്‍

സൗദിയില്‍ ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 109 ആയി ഉയര്‍ന്നു. 1147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 11631 ആയി. 9882 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 81 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇന്ന് 150 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. ഇതോടെ 1640 പേര്‍ക്ക് ആകെ രോഗമുക്തി ലഭിച്ചു.

150 സംഘങ്ങള്‍ റിയാദ് മക്ക മദീന ജിദ്ദ ദമ്മാം തുടങ്ങിയ മേഖലകളില്‍ വ്യാപക സ്ക്വാഡും പരിശോധനയും തുടരുകയാണ്. മക്കയില്‍ 305, മദീന 299, ജിദ്ദ 171, റിയാദ് 148 ഹുഫൂഫ് 138 എന്നിങ്ങിനെയാണ് ഇന്ന് സ്ഥിരീകരിച്ച രോഗസംഖ്യ. വിശദമായ പട്ടിക താഴെ.

അഞ്ചു ലക്ഷത്തിലേറെ ആളുകളെ ഇതിനകം പരിശോധനക്ക് വിധേയമാക്കിയതായി സൌദി ആരോഗ്യ മന്ത്രാലയ വക്താവ്. രണ്ട് ലക്ഷത്തോളം കോവിഡ് ടെസ്റ്റുകളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിലൂടെയാണ് പതിനൊന്നായിരത്തി അറുന്നൂറ്റി മുപ്പത്തിയൊന്ന് കേസുകള്‍ കണ്ടെത്തിയതെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

സൗദിയില്‍ ആറ് മരണവും 1147 പുതിയ രോഗികളും: 150 പേര്‍ക്ക് രോഗമുക്തി; 150 സംഘങ്ങള്‍ വ്യാപക കോവിഡ് പരിശോധനയില്‍