LiveTV

Live

General

ജിദ്ദയിലെ ഏഴ് താമസ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ; മേഖലയിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടെ നിയന്ത്രണങ്ങളും ശക്തമായേക്കും 

ജിദ്ദയിലെ ഏഴ് താമസ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍  കര്‍ഫ്യൂ; മേഖലയിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജിദ്ദയിലെ ഏഴ് താമസ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍‌ പ്രവേശന നിയന്ത്രണവും കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. ജിദ്ദ ഗവര്‍ണറേറ്റിലെ കിലോ 14 ജുനൂബ്, കിലോ 14 ശിമാല്‍‌, അല്‍ മഹ്ജര്‍, ഗുലൈല്‍, അല്‍ ഖുര്‍യാത്, കിലോ 13, പെട്രോമിന്‍ എന്നീ മേഖലകള്‍ പൂര്‍ണമായും ഐസൊലേറ്റ് ചെയ്തു.

ഇവിടെയുള്ളവര്‍ പുറത്തേക്ക് പോകാനോ പുറമെ നിന്നുള്ളവര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാനോ പാടില്ല. ഇന്ന് മൂന്ന് മണി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാണ്. ഈ മേഖലയിലുള്ളവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നീ അത്യാവശ്യ ആവശ്യങ്ങള്‍ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പുറത്തിറങ്ങാം. ഈ മേഖലയിലെ കടകളില്‍ നിന്നു മാത്രമേ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ അനുമതിയുള്ളൂ. സുരക്ഷാ വിഭാഗം പുറത്ത് വിട്ട കര്‍ഫ്യൂ മേഖലയുടെ അതിര് താഴെയുള്ള ചിത്രത്തില്‍ കാണുന്നത് പ്രകാരമാണ്

ജിദ്ദയിലെ ഏഴ് താമസ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍  കര്‍ഫ്യൂ; മേഖലയിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരും

ഈ മേഖലയിലുള്ളവരെല്ലാം നിരീക്ഷണത്തില്‍ തുടരുകയും ചെയ്യും. നിയമം ലംഘിച്ചാല്‍ വന്‍ തുകയാണ് പിഴ.