LiveTV

Live

General

ഒമാനിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി

കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്

ഒമാനിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി

ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി. കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്. മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപെട്ടാണ് അപകടം.

ഇബ്രിയിലെ അറാഖിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവരാണ് ഇവർ. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. ഒഴിക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇവർ കൂട്ടുകാരനെ ഫോണിൽ സഹായത്തിനായി ബന്ധപ്പെട്ടിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിൽ ഇവരുടെ വാഹനം കണ്ടെത്താനായിട്ടുണ്ട്.

ഒമാൻ തീരത്ത് രൂപപ്പെട്ട അൽറഹ്മ ന്യൂനമർദത്തിന്റെ ഫലമായി ഇബ്രി മേഖലയിൽ കനത്ത മഴയായിരുന്നു. പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന വാദികൾ എന്നറിയപ്പെടുന്ന മലവെള്ളപാച്ചലുകൾ അപകടകാരികളാണ്. ഇന്നലെ കൊല്ലം സ്വദേശി അനീഷിന്റെ വാഹനവും ഇവിടെ വെള്ളത്തിൽ കുടുങ്ങി. വാഹനം ഒഴുകിപോയെങ്കിലും അനീഷ് രക്ഷപ്പെട്ടു.