LiveTV

Live

General

സൗദിയില്‍ കൊറോണ 238 പേര്‍ക്ക്: റിയാദില്‍ 128 സ്ഥാപനങ്ങള്‍ക്ക് പിഴ: വിജനമായി തെരുവുകള്‍; മീഡിയവണ്‍ പകര്‍ത്തിയ വിവിധ ഇടങ്ങളിലെ കാഴ്ചകള്‍

രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം ഉയരുമ്പോള്‍ ജാഗ്രതയിലാണ് രാജ്യം

സൗദിയില്‍ കൊറോണ 238 പേര്‍ക്ക്: റിയാദില്‍ 128 സ്ഥാപനങ്ങള്‍ക്ക് പിഴ: വിജനമായി  തെരുവുകള്‍; മീഡിയവണ്‍ പകര്‍ത്തിയ വിവിധ ഇടങ്ങളിലെ കാഴ്ചകള്‍

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മീഡിയവണ്‍ പകര്‍ത്തിയ കാഴ്ചകളാണിത്. കേരളത്തിനു പോലും സ്വന്തം കാലില്‍ എണീച്ചു നില്‍ക്കാന്‍ പ്രാപ്തി നല്‍കിയ സൌദിയിലെ പ്രവാസി കേന്ദ്രങ്ങളിലെ കാഴ്ചകള്‍ ഏറെ പ്രയാസമുണ്ടാക്കുന്നതാണ്.

ആളുകള്‍ കൂട്ടു കൂടാതിരിക്കാനും നിയന്ത്രണമുള്ള കച്ചവട സ്ഥാപനങ്ങള്‍ തുറക്കാതിരിക്കാനും സുരക്ഷാ വിഭാഗം റോന്തു ചുറ്റുന്നുണ്ട്. റിയാദിലെ ബത്ഹയിലെ പാലത്തിനരികില്‍ നിന്നുള്ള കാഴ്ച
ആളുകള്‍ കൂട്ടു കൂടാതിരിക്കാനും നിയന്ത്രണമുള്ള കച്ചവട സ്ഥാപനങ്ങള്‍ തുറക്കാതിരിക്കാനും സുരക്ഷാ വിഭാഗം റോന്തു ചുറ്റുന്നുണ്ട്. റിയാദിലെ ബത്ഹയിലെ പാലത്തിനരികില്‍ നിന്നുള്ള കാഴ്ച

എങ്കിലും ലോകം മഹാമാരിയായി പ്രഖ്യാപിച്ച കൊറോണയെ പ്രതിരോധിക്കാനും രാജ്യത്തെ അതില്‍ നിന്നും മുക്തമാക്കാനും സഹകരിച്ചു പിന്തുണ നല്‍കുകയാണ് പ്രവാസികള്‍.

റിയാദിലെ ബംഗാളി മാര്‍ക്കറ്റിന്റെ ഉയരത്തില്‍ നിന്നുള്ള ദൃശ്യം. ഇവിടെ പൂര്‍ണമായും കടകള്‍ അടച്ചിട്ട നിലയിലാണ്
റിയാദിലെ ബംഗാളി മാര്‍ക്കറ്റിന്റെ ഉയരത്തില്‍ നിന്നുള്ള ദൃശ്യം. ഇവിടെ പൂര്‍ണമായും കടകള്‍ അടച്ചിട്ട നിലയിലാണ്

സൌദിയില്‍‌ 67 പേര്‍ക്ക് കൂടിയാണ് ഇന്ന് കോവിഡ് നയന്‍റീന്‍ സ്ഥിരീകരിച്ചത്. ഇതോടെ സൌദി അറേബ്യയില്‍ രോഗികളുടെ എണ്ണം 238 ആയി. പുതുതായി അസുഖം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. രണ്ട് ദിവസത്തിനിടെ രാജ്യത്തെ ഒരു വിമാനത്താവളത്തില്‍ ഇറങ്ങിയ ഇവരെ രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ വിവിധയിടങ്ങളിലെ ഐസൊലേഷനിലേക്ക് മാറ്റി. ഐസൊലേഷനില്‍ ഇരിക്കെയാണ് അസുഖം സ്ഥിരീകരിച്ചത്.

അന്താരാഷ്ട്ര സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയതോടെ വിമാനത്താവളത്തിനകത്തെ ഉപഭോക്താക്കള്‍ ഉപയോഗിച്ച സേവന ഉപകരണങ്ങള്‍ അണുമുക്തമാക്കുന്നവര്‍
അന്താരാഷ്ട്ര സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയതോടെ വിമാനത്താവളത്തിനകത്തെ ഉപഭോക്താക്കള്‍ ഉപയോഗിച്ച സേവന ഉപകരണങ്ങള്‍ അണുമുക്തമാക്കുന്നവര്‍

11 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചത് നേരത്തെ അസുഖമുള്ളവരില്‍ നിന്നും പകര്‍ന്നതോടെയാണ്. റിയാദില്‍ 19, കിഴക്കന്‍ പ്രവിശ്യയില്‍ 23, ജിദ്ദയില്‍ 13, മക്കയില്‍ 11, അസീറില്‍ ഒന്ന് എന്നിങ്ങിനെയാണ് ഇന്ന് അസുഖം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. രാജ്യത്താകെ കര്‍ശന നിബന്ധനകള്‍ ഇന്നു മുതല്‍ പ്രാബല്യത്തിലുണ്ട്.

വിദേശത്തു നിന്നും സൌദി വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള സര്‍വീസുകള്‍ ഇപ്പോഴും തുടരുന്നുണ്ട്
വിദേശത്തു നിന്നും സൌദി വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനുള്ള സര്‍വീസുകള്‍ ഇപ്പോഴും തുടരുന്നുണ്ട്

മെഡിക്കല്‍, കാര്‍ഗോ, എമര്‍ജന്‍സി സര്‍വീസുകള്‍ എന്നിവ സൌദി എയര്‍ലൈന്‍സിന് കീഴില്‍ തുടരും. 2020 മാര്‍ച്ച് 13 മുതല്‍ മുതല്‍ രാജ്യത്തിറങ്ങിയവരും ഇന്നെത്തിയവരുമടക്കം മുഴുവന്‍ ആളുകളും താമസ സ്ഥലങ്ങളില്‍ രണ്ടാഴ്ച നിരീക്ഷത്തില്‍ കഴിയണം. ഇവര്‍ക്കെല്ലാം ലീവനുവദിക്കും.

റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന വഴികളെല്ലാം അണുമുക്തമാക്കുന്നു
റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന വഴികളെല്ലാം അണുമുക്തമാക്കുന്നു

വിദേശത്ത് കുടുങ്ങി ഇഖാമ, റീ എന്‍ട്രി കാലാവധി തീരുന്നവര്‍ക്കും സൌദിയില്‍ വെച്ച് സന്ദര്‍ശക വിസാ കാലാവധി തീരുന്നവര്‍ക്കും ജവാസാത്തിന് കീഴില്‍ പരിഹാരമുണ്ടാകും. അതേസമയം വിമാനങ്ങളുടെ ആഭ്യന്തര സര്‍വീസ് തുടരും.

യാത്രക്കാരുടെ ബാഗേജുകളടക്കം അണുമുക്തമാക്കിയ ശേഷമേ യാത്രക്കാര്‍ക്ക് തൊടാനാകുന്നുള്ളൂ
യാത്രക്കാരുടെ ബാഗേജുകളടക്കം അണുമുക്തമാക്കിയ ശേഷമേ യാത്രക്കാര്‍ക്ക് തൊടാനാകുന്നുള്ളൂ

കോവിഡ് നയന്‍റീന്‍ പടരുന്ന സാഹചര്യം ചര്‍ച്ച ചെയ്യാന്‍‌ ജി20 രാജ്യങ്ങള്‍ അസാധരണ യോഗം ചേരുന്നു. അംഗ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യും.

വിദേശത്ത് നിന്നും എത്തിയവര്‍ക്കാണ് അസുഖം കൂടുതല്‍ സ്ഥിരീകരിച്ചത്. ഇതിനാല്‍ വിമാനങ്ങളെല്ലാം അതിതീവ്രമായ അണുവിമുക്ത പ്രക്രിയക്ക് വിധേയമാക്കിയാണ് നിര്‍ത്തിയിടുന്നത്.
വിദേശത്ത് നിന്നും എത്തിയവര്‍ക്കാണ് അസുഖം കൂടുതല്‍ സ്ഥിരീകരിച്ചത്. ഇതിനാല്‍ വിമാനങ്ങളെല്ലാം അതിതീവ്രമായ അണുവിമുക്ത പ്രക്രിയക്ക് വിധേയമാക്കിയാണ് നിര്‍ത്തിയിടുന്നത്.

വിമാന സര്‍വീസുകള്‍ റദ്ദായതിനാല്‍ ഓണ്‍ലൈന്‍ വഴി അംഗ രാഷ്ട്രങ്ങളിലെ തലവന്മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇത്തവണ ആതിഥേയത്വം വഹിക്കുന്ന സൌദിയുടെ നേതൃത്വത്തിലാകും യോഗം. കൊറോണ വൈറസ് സാമ്പത്തിക മാനുഷിക മേഖലയില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

വിവിധ നഗരങ്ങളില്‍ സൂക്കുകളിലേക്കും ഷോപ്പിങ് കോംപ്ലക്സുകളിലേക്കുമുള്ള വഴികള്‍ ട്രാഫിക് വിഭാഗം വഴി തിരിച്ചു വിടുകയാണ്. റിയാദിലെ ബത്ഹയില്‍ നിന്നുള്ള കാഴ്ച
വിവിധ നഗരങ്ങളില്‍ സൂക്കുകളിലേക്കും ഷോപ്പിങ് കോംപ്ലക്സുകളിലേക്കുമുള്ള വഴികള്‍ ട്രാഫിക് വിഭാഗം വഴി തിരിച്ചു വിടുകയാണ്. റിയാദിലെ ബത്ഹയില്‍ നിന്നുള്ള കാഴ്ച

വിദേശത്തു നിന്നും മടങ്ങി വന്നവരിലാണ് കോവിഡ് 19 രാജ്യത്ത് കൂടുതലായും സ്ഥിരീകരിച്ചത്. കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് സൌദി ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചതോടെ രാജ്യത്ത് സ്ഥിതി ഗതികള്‍ ഉടന്‍ നിയന്ത്രണ വിധേയമാകും. എങ്കിലും രണ്ടാഴ്ചയിലേറെ കടകളടക്കം അടച്ചിടുന്നതടക്കം സാമ്പത്തിക മേഖലയില്‍ വലിയ പ്രത്യാഘാതത്തിന് സാധ്യതയുണ്ട്.

കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍‌ നിന്നുള്ള ഇന്നത്തെ കാഴ്ച
കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍‌ നിന്നുള്ള ഇന്നത്തെ കാഴ്ച

ഇത് മുന്‍കൂട്ടി കണ്ട് സൌദിയിലെ കേന്ദ്ര ബാങ്കായ സൌദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന്, 2020 മാര്‍ച്ച് 18ന്, രാത്രി സൌദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പുതിയ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ ഹോട്ടലുകളില്‍ നിന്നും നിലവില്‍ പാര്‍സലുകള്‍ മാത്രമേ ലഭിക്കൂ. ആള്‍ക്കൂട്ടം അധിക സമയം ഒരേയിടത്ത് തങ്ങാതിരിക്കാനാണിത്
രാജ്യത്തെ ഹോട്ടലുകളില്‍ നിന്നും നിലവില്‍ പാര്‍സലുകള്‍ മാത്രമേ ലഭിക്കൂ. ആള്‍ക്കൂട്ടം അധിക സമയം ഒരേയിടത്ത് തങ്ങാതിരിക്കാനാണിത്

ബജറ്റിലെ ചിലവഴിക്കലില്‍ നിന്നും 50 ബില്യണ്‍ റിയാലിന്‍റെ കുറവ് വരുത്തിയതാണ് ഇതില്‍ പ്രധാനം. ബജറ്റില്‍ പ്രഖ്യാപിച്ച ആകെ ചിലവഴിക്കലിന്റെ അ‍ഞ്ച് ശതമാനത്തില്‍ താഴെയേ വരൂ. കൊറോണക്കൊപ്പം എണ്ണ വില ഇടിയുന്നതും സൌദിയുടെ സമ്പദ്ഘടനയില്‍ ചലനമുണ്ടാക്കും. ഇതു കൂടി മുന്നില്‍ കണ്ടാണ് ബജറ്റിലെ ചിലവഴിക്കലില്‍‌ കുറവ് പ്രഖ്യാപിച്ചത്.

ബാങ്കുകളിലെ പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറിയെങ്കിലും ടെല്ലര്‍ മെഷീനുകളില്‍ പരമാവധി പണം ഉറപ്പു വരുത്താന്‍ സാമ നിര്‍ദേശമുണ്ട്
ബാങ്കുകളിലെ പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറിയെങ്കിലും ടെല്ലര്‍ മെഷീനുകളില്‍ പരമാവധി പണം ഉറപ്പു വരുത്താന്‍ സാമ നിര്‍ദേശമുണ്ട്

ആഗോള തലത്തില്‍ തന്നെ പടരുന്ന കൊറോണ സാമ്പത്തിക രംഗത്തുണ്ടാക്കുന്ന ചലനങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ സൌദി നിലവില്‍ പുലര്‍ത്തുന്ന സൂക്ഷ്മതയാണ് തീരുമാനത്തിന് കാരണം.

ബുറൈദയില്‍ അടച്ചിട്ട ബാര്‍ബര്‍ ഷോപ്പുകളുടെ ദൃശ്യം
ബുറൈദയില്‍ അടച്ചിട്ട ബാര്‍ബര്‍ ഷോപ്പുകളുടെ ദൃശ്യം

കോവിഡ് 19 സൌദിയില്‍ വേഗത്തില്‍ നിയന്ത്രണ വിധേയമാക്കാന്‍ പ്രവാസികളുടെ സഹായം കൂടി ഭരണകൂടത്തിന് ആവശ്യമാണ്. അത് വിദേശികള്‍ക്കും സ്വദേശികള്‍ക്കും നേട്ടം മാത്രമാണുണ്ടാക്കുക. കൃത്യമായ പദ്ധതികള്‍ ഉള്ളതിനാല്‍ പുതിയ സാഹചര്യം മറികടക്കാന്‍ സൌദി സമ്പദ്ഘടനക്കാകുമെന്ന് സാമ്പത്തിക വിദഗ്ദരും പറയുന്നു.

റിയാദില്‍ യാത്രക്കാര്‍ക്ക് സ്റ്റെറിലൈസര്‍ സൌജന്യമായി വിതരണം ചെയ്യുന്നു.  ചിത്രം: റിയാദ് മുനിസിപ്പാലിറ്റി പുറത്ത് വിട്ടത്
റിയാദില്‍ യാത്രക്കാര്‍ക്ക് സ്റ്റെറിലൈസര്‍ സൌജന്യമായി വിതരണം ചെയ്യുന്നു.  ചിത്രം: റിയാദ് മുനിസിപ്പാലിറ്റി പുറത്ത് വിട്ടത്

കൊറോണ പടരുന്നത് തടയുന്നതിനായി കടകള്‍ അടച്ചിടുന്നതിനാല്‍ പൂഴ്ത്തിവെപ്പ് തടയാന്‍ കര്‍ശന പരിശോധനയുണ്ട്. നിയമ ലംഘകര്‍ക്ക് വന്‍തുകയാണ് പിഴ. ഇതിനകം നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ലഭിച്ചു കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൌജന്യമായി സ്റ്റെറിലൈസേഷന്‍ ലായനികളും നഗരസഭകള്‍ വിതരണം ചെയ്യുന്നുണ്ട്.

റിയാദില്‍ മാത്രം 128 സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കി കടകള്‍ സീല്‍ ചെയ്തു
റിയാദില്‍ മാത്രം 128 സ്ഥാപനങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കി കടകള്‍ സീല്‍ ചെയ്തു

കോവിഡ് 19 കൂടുതല്‍ സ്ഥിരീകരിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളികളിലെ പ്രാര്‍ഥനകളും നിര്‍ത്തി വെച്ചതോടെ റോഡുകളും തിരക്ക് കുറഞ്ഞു. കൊറോണ പടരുന്നതിന്റെ എണ്ണം സംബന്ധിച്ചും, ആളുകള്‍ തലകറങ്ങി വീഴുന്നത് കൊറോണയായി ചിത്രീകരിച്ചുമൊക്കെ തെറ്റായ വാര്‍ത്തകളും പരക്കുന്നുണ്ട്. ഇന്ന് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചയാളെ റിയാദ് കോടതി അ‍ഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. മുപ്പത് ലക്ഷം റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്.

പൂഴ്ത്തിവെപ്പ് കണ്ടെത്തിയ സ്ഥാപനങ്ങളിലെ വസ്തുക്കള്‍ പിടിച്ചെടുക്കുകയും വന്‍തുക പിഴ ഈടാക്കുകയും ചെയ്തു. റിയാദില്‍ നിയമം ലംഘിച്ച് തുറന്നതിന് നഗരസഭ സീല്‍ ചെയ്ത സ്ഥാപനം
പൂഴ്ത്തിവെപ്പ് കണ്ടെത്തിയ സ്ഥാപനങ്ങളിലെ വസ്തുക്കള്‍ പിടിച്ചെടുക്കുകയും വന്‍തുക പിഴ ഈടാക്കുകയും ചെയ്തു. റിയാദില്‍ നിയമം ലംഘിച്ച് തുറന്നതിന് നഗരസഭ സീല്‍ ചെയ്ത സ്ഥാപനം

കൊറോണ സൌദിയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പടരുന്നതിന്റേയും നിയന്ത്രണ വിധേയമാക്കുന്നതിന്റേയും തത്സമയ വിവരങ്ങളുമായി എല്ലാ ദിവസവും ഉച്ചക്കും, രാത്രി സൌദി സമയം 9നും മീഡിയവണില്‍ സമഗ്രമായ ലൈവ് കവറേജ് നല്‍കുന്നുണ്ട്.

എല്ലാ ദിവസവും ഉച്ചക്കും രാത്രി സൌദി സമയം 9ന് (ഇന്ത്യന്‍ സമയം 11.30) ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ആ ദിവസത്തെ അവസാന വിവരങ്ങള്‍ മീഡിയവണ്‍ വഴിയറിയാം
എല്ലാ ദിവസവും ഉച്ചക്കും രാത്രി സൌദി സമയം 9ന് (ഇന്ത്യന്‍ സമയം 11.30) ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ആ ദിവസത്തെ അവസാന വിവരങ്ങള്‍ മീഡിയവണ്‍ വഴിയറിയാം

ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ജിസിസി രാജ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ തത്സമയം പുതിയ വിവരങ്ങള്‍ നല്‍കുന്നതാണ് പ്രധാന പ്രത്യേകത. ഏറ്റവും കൂടുതല്‍ പേര്‍ യൂടൂബിലടക്കം ഗള്‍ഫ് വാര്‍ത്തകള്‍ ഈ സമയത്തടക്കം കാണുന്നതും മീഡിയവണ്‍ വഴിയാണ്. ഇത് യൂടൂബ് വ്യൂവര്‍ഷിപ്പ് ഡാറ്റയില്‍ നിന്നും വ്യക്തമാണ്.