LiveTV

Live

General

ആന്‍ഡി റൂയിസിനെ ഇടിച്ചിട്ട് ബോക്സിങ് കിരീടം റിയാദിൽ വീണ്ടെടുത്ത് ബ്രിട്ടീഷ് ബോക്സർ ആൻറണി ജോഷ്വ

ആറുമാസം മുമ്പ് ന്യൂയോർക്കിലൊരു അട്ടിമറി ജയത്തിലൂടെ അമേരിക്കൻ ബോക്സർ ആൻഡി റൂയിസ് തട്ടിയെടുത്ത ലോക ഹെവിവെയ്റ്റ് ബോക്സിങ് കിരീടം റിയാദിൽ ഇടികൂടി വീണ്ടെടുത്ത് ബ്രിട്ടീഷ് ബോക്സർ ആൻറണി ജോഷ്വ

ആന്‍ഡി റൂയിസിനെ ഇടിച്ചിട്ട് ബോക്സിങ് കിരീടം റിയാദിൽ  വീണ്ടെടുത്ത് ബ്രിട്ടീഷ് ബോക്സർ ആൻറണി ജോഷ്വ

ആറുമാസം മുമ്പ് ന്യൂയോർക്കിലൊരു അട്ടിമറി ജയത്തിലൂടെ അമേരിക്കൻ ബോക്സർ ആൻഡി റൂയിസ് തട്ടിയെടുത്ത ലോക ഹെവിവെയ്റ്റ് ബോക്സിങ് കിരീടം റിയാദിൽ ഇടികൂടി വീണ്ടെടുത്ത് ബ്രിട്ടീഷ് ബോക്സർ ആൻറണി ജോഷ്വ. ദറഇയ സീസൺ ആഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച രാത്രിയിൽ നടന്ന ലോക ഹെവിവെയ്റ്റ് ബോക്സിങ് റീമാച്ചിലാണ് ജോഷ്വ മധുരപ്രതികാരം വീട്ടിയത്.

‘മണൽക്കുന്നുകളിലെ പോര്’ എന്ന പേരിൽ ദറഇയയിലെ ഇടിക്കൂട്ടിൽ അരങ്ങേറിയത് കടുത്ത പോരാട്ടമായിരുന്നു. ഈ വർഷം ജൂണിൽ ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിൽ നടന്ന ലോക ഹെവിവെയ്റ്റ് ബോക്സിങ് മത്സരത്തിലേറ്റ അപ്രതീക്ഷിത പരാജയത്തിന് റിയാദിൽ കണക്ക് തീർത്തുകൊടുത്തു ജോഷ്വ. തന്നെ ന്യൂയോർക്കിൽ ഇടിച്ചുതോൽപിച്ച റൂയിസിന് ഒമ്പത് റൗണ്ട് നല്ല ഇടികൊടുത്തു ജോഷ്വ റിയാദിൽ. ആറ് റൗണ്ടായപ്പോൾ തന്നെ മെക്സിക്കൻ കരുത്ത് തളർന്നുതുടങ്ങി. ഇടിയേറ്റ് പൊട്ടി മുഖത്ത് നിന്ന് ചോരയൊലിക്കാൻ തുടങ്ങിയിരുന്നു.

ആന്‍ഡി റൂയിസിനെ ഇടിച്ചിട്ട് ബോക്സിങ് കിരീടം റിയാദിൽ  വീണ്ടെടുത്ത് ബ്രിട്ടീഷ് ബോക്സർ ആൻറണി ജോഷ്വ

റൂയിസിെൻറ കൈയ്യിലകപ്പെട്ട ഡബ്ല്യു.ബി.എ, ഐ.ബി.എഫ്, ഡബ്ല്യു.ബി.ഒ കിരീടങ്ങൾ ഇടിച്ചുവാങ്ങണമെന്ന് തന്നെ നിശ്ചയിച്ച് ലണ്ടനിൽ നിന്ന് പുറപ്പെട്ട ജോഷ്വക്ക് റിയാദിൽ അറച്ചുനിൽക്കേണ്ടിവന്നില്ല. ലോകചാമ്പ്യനെന്ന ആത്മവിശ്വാസവുമായെത്തിയ റൂയിസ് താൻ മുമ്പ് നോവിച്ചുവിട്ട ഒരു ചീറ്റപ്പുലിയെയാണ് നേരിടാൻ പോകുന്നതെന്ന സത്യം മറന്നുപോയിരുന്നു. പുതിയ തന്ത്രങ്ങൾ പുറത്തെടുത്ത് ഇടിച്ചുമുന്നേറിയ ജോഷ്വയുടെ പ്രതികാരത്തിലൂന്നിയ കാരിരുമ്പിെൻറ കരുത്തിന് മുമ്പിൽ പതറിപ്പോകാൻ റൂയിസിനെ ചതിച്ചത് അമിതമായ ആത്മവിശ്വാസം തന്നെയായിരുന്നു.

ജോഷ്വയുടെ ആക്രമണ മുന്നേറ്റങ്ങളെ തടുക്കാനുള്ള റൂയിസിെൻറ ശ്രമങ്ങൾ ഓരോ റൗണ്ട് കഴിയുേമ്പാഴും ദുർബലമായി തീർന്നു. അഞ്ചാം റൗണ്ട് വരെ ഒരുവിധം പിടിച്ചുനിന്നു. എന്നാൽ ആറാം റൗണ്ടിൽ തലയിലേറ്റ കനത്ത ഇടി ആകെ ഉലച്ചുകളഞ്ഞു. ഒമ്പതാം റൗണ്ടിൽ ഒന്നുയിർത്തെഴുന്നേറ്റാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ജോഷ്വ 107 തവണയാണ് ഇടി കൊടുത്തത്. തിരിച്ചുകൊടുക്കാൻ റൂയിസിന് കഴിഞ്ഞത് വെറും 60 എണ്ണം മാത്രം. ലോകചാമ്പ്യൻ തകർന്നടിയുന്ന കാഴ്ചക്കാണ് മഴപെയ്ത രാത്രിയിലെ ഈറൻ കാറ്റടിച്ചിരുന്ന് ദറഇയിലെ കാണികൾ സാക്ഷ്യം വഹിച്ചത്.

റൂയിസിെൻറ ആത്മവിശ്വാസത്തിനേറ്റ വെള്ളിടി പോലെ അപ്പോൾ ആകാശം നടുങ്ങുമാറ് ഇടിമുഴക്കവും മിന്നൽപ്പിണരുമുണ്ടായി. ഇരുപതിനായിരത്തോളം ആളുകളാണ് േലാക പോരാട്ടം കാണാനെത്തിയത്. വിധികർത്താക്കളായ സ്റ്റീവ് ഗ്രേ (ബ്രിട്ടൻ), ഗ്ലെൻ ഫെൽഡ്മാൻ (അമേരിക്ക), ബിനോയ്റ്റ് റസ്സൽ (കാനഡ) എന്നിവരുടെ വിധിയും ജോഷ്വക്കായിരുന്നു അനുകൂലം. മാഡിസൻ സ്ക്വയർ ഗാർഡനിലുണ്ട അപ്രതീക്ഷിത പരാജയത്തിന് ശേഷമുള്ള ആറു മാസം ഈയൊരു രാത്രിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നെന്നാണ് വിജയിച്ച ഉടനെ ജോഷ്വ പ്രതികരിച്ചത്. ഏഴു കോടിയോളം ഡോളറാണ് ജോഷ്വക്ക് വിജയ സമ്മാനമായി കിട്ടിയ പ്രതിഫലം. സൗദി അറേബ്യയിൽ മാത്രമല്ല മധ്യേഷ്യയിൽ തന്നെ ആദ്യമായിട്ടാണ് ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പ് മത്സരം നടന്നത്.