LiveTV

Live

General

അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് റോയിട്ടേഴ്സ് അന്വേഷണ റിപ്പോര്‍ട്ട്; യുഎസിനെ പ്രകോപിപ്പിക്കാനുള്ള സൌദി ആക്രമണത്തിന് അനുമതി നല്‍കിയത് പരമോന്നത നേതാവ്

സെപ്തംബര്‍ 14ന് നടന്ന ആക്രമണത്തിന് മുന്നോടിയായി നാലു മാസം മുമ്പ് ഇറാനില്‍ യോഗം ചേര്‍ന്നതായി ഇറാന്‍ ഉദ്യോഗസ്ഥര്‍

അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് റോയിട്ടേഴ്സ് അന്വേഷണ റിപ്പോര്‍ട്ട്; യുഎസിനെ പ്രകോപിപ്പിക്കാനുള്ള സൌദി ആക്രമണത്തിന് അനുമതി നല്‍കിയത് പരമോന്നത നേതാവ്

സെപ്തംബര്‍ 14-നായിരുന്നു എണ്ണഭീമനും ദേശീയ എണ്ണക്കന്പനിയുമായ സൌദി അരാംകോക്ക് നേരെ ആക്രമണം നടന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അബ്ഖൈഖിലും ഖുറൈസിലുമായി 18 ഡ്രോണുകളും മൂന്ന് മിസൈലുകളും പതിച്ചത്.

അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് റോയിട്ടേഴ്സ് അന്വേഷണ റിപ്പോര്‍ട്ട്; യുഎസിനെ പ്രകോപിപ്പിക്കാനുള്ള സൌദി ആക്രമണത്തിന് അനുമതി നല്‍കിയത് പരമോന്നത നേതാവ്

17 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൌദി സഖ്യസേന ഡ്രോണുകള്‍ പരിശോധിച്ച ശേഷം സ്ഥിരീകരിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ടെന്ന് സൌദി പ്രാദേശിക മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ജൂണില്‍ തന്നെ ആക്രമണത്തിന് ഇറാന്‍ ലക്ഷ്യമിട്ടിരുന്നു.

അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് റോയിട്ടേഴ്സ് അന്വേഷണ റിപ്പോര്‍ട്ട്; യുഎസിനെ പ്രകോപിപ്പിക്കാനുള്ള സൌദി ആക്രമണത്തിന് അനുമതി നല്‍കിയത് പരമോന്നത നേതാവ്

സാന്പത്തിക ഉപരോധമേര്‍പ്പെടുത്തിയ യുഎസായിരുന്നു ലക്ഷ്യം. എന്നാല്‍ നേരിട്ടുള്ള ആക്രമണം വന്‍‌ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. ഇതിനാല്‍ യുഎസ് പൌരന്മാരെയും കേന്ദ്രങ്ങളേയും ഒഴിവാക്കി അവരുമായി മികച്ച ബന്ധമുള്ള സൌദിയെ ലക്ഷ്യം വെച്ചു.

അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് റോയിട്ടേഴ്സ് അന്വേഷണ റിപ്പോര്‍ട്ട്; യുഎസിനെ പ്രകോപിപ്പിക്കാനുള്ള സൌദി ആക്രമണത്തിന് അനുമതി നല്‍കിയത് പരമോന്നത നേതാവ്

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ ഇതിന് കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കി. ഇറാനിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിനെ കുറിച്ച് ഇറാനും സൌദിയും പ്രതികരിച്ചിട്ടില്ല. അരാംകോ ആക്രമണത്തിന് പിന്നാലെ മുവ്വായിരത്തോളം യുഎസ് സൌനികരും പടക്കോപ്പുകളും സൌദിയിലെത്തിയിട്ടുണ്ട്.