LiveTV

Live

General

റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ ജനുവരി അവസാനം വരെ നീട്ടി

എഴുപത് ലക്ഷം പേരാണ് സീസണ്‍ ഫെസ്റ്റിവലില്‍ ഇതുവരെ എത്തിയത്

റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ ജനുവരി അവസാനം വരെ നീട്ടി

സൌദിയിലെ റിയാദില്‍ നടക്കുന്ന സീസണ്‍ ഫെസ്റ്റിവല്‍ ജനുവരി അവസാനം വരെ നീട്ടി. ഡിസംബര്‍ 15ന് അവസാനിക്കുന്ന തരത്തിലായിരുന്നു ഫെസ്റ്റിവല്‍ സജ്ജീകരിച്ചിരുന്നത്. എന്നാല്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ജനറല്‍ എന്‍റര്‍ടെയിന്റ്മെന്റ് അതോറിറ്റി അറിയിച്ചു. സൌദി കിരീടാവകാശിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തീരുമാനം. റിയാദിലെ 12 സ്ഥലങ്ങളിലായാണ് ലോകോത്തര വാണിജ്യ കലാ സാഹസിക പരിപാടികള്‍ നടക്കുന്നത്. എഴുപത് ലക്ഷത്തിലേറെ പേരാണ് ഇതിനകം ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാനെത്തിയത്.