LiveTV

Live

General

സൗദി വിദേശകാര്യ മന്ത്രിയേയും ഗതാഗത മന്ത്രിയേയും മാറ്റി സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ്

പത്ത് മാസം പൂര്‍ത്തിയാകും മുമ്പേയാണ് വിദേശകാര്യ മന്ത്രിയെ വീണ്ടും മാറ്റുന്നത്

സൗദി വിദേശകാര്യ മന്ത്രിയേയും ഗതാഗത മന്ത്രിയേയും മാറ്റി സല്‍മാന്‍ രാജാവിന്‍റെ ഉത്തരവ്

സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രിയായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ ഫൈസല്‍ രാജകുമാരനെ നിയമിച്ചു. ഗതാഗത മന്ത്രിയായി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസ്സറിനേയും നിയമിച്ചു.

ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ള അല്‍ അസ്സാഫിനെ മാറ്റിയാണ് വിദേശകാര്യ മന്ത്രിയായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ ഫൈസല്‍ രാജകുമാരന്റെ നിയമനം. 2018 ഡിസംബര്‍ 27ന് ആദില്‍ അല്‍ ജുബൈറിനെ മാറ്റിയാണ് ഇബ്രാഹിം അസ്സാഫിനെ നിയമിച്ചിരുന്നത്. ചുമതലയേറ്റ് പത്ത് മാസം പൂര്‍ത്തിയാകും മുമ്പേയാണ് പുതിയ നിയമനം. സല്‍മാന്‍ രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സൌദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍‌‌
സൌദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍‌‌

പുതിയ വിദേശ കാര്യ മന്ത്രിയായി നിയമിതനായ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ വിദേശ കാര്യ മന്ത്രിയുടെ മുതിര്‍ന്ന ഉപദേശകനായിരുന്നു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സൗദിയുടെ യുഎസ്് അംബാസിഡറുടെ ഉപദേഷകനായും വിവിധ കമ്പനികളുടെ മേധാവിയായും ജോലി ചെയ്തിട്ടുണ്ട്.

ഗതാഗത മന്ത്രിയായി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസ്സറിനെ തെരഞ്ഞെടുത്തു
ഗതാഗത മന്ത്രിയായി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസ്സറിനെ തെരഞ്ഞെടുത്തു

ഗതാഗത മന്ത്രിയായി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസ്സറിനേയും നിയമിച്ചു. നബില്‍ ബിന്‍ മുഹമ്മദ് അല്‍ അമൂദിയെ മാറ്റിയാണ് നിയമനം. നിലവില്‍ സൗദി എയര്‍ലൈന്‍സിന്റെ ഡയറക്ടര്‍ ജനറലാണ് നാസര്‍ അല്‍ ജാസ്സര്‍.

പുറമെ, സൗദിയിലെ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ അതോറിറ്റി മേധാവിയായി സാലിഹ് മുഹമ്മദ് അല്‍ ഒതൈമിനേയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി മേധാവിയായി അബ്ദുള്ള ബിന്‍ ശറഫ് അല്‍ ഗാംദിയേയും നിയമിച്ചു. താരീഖ് അബ്ദുള്ള അല്‍ ശദ്ദിയാണ് ഡാറ്റ മാനേജ്‌മെന്‌റ് ഓഫീസ് തലവന്‍.