LiveTV

Live

General

സൌദിയില്‍ വനിതകള്‍ക്കുള്ള അവസാന നിയന്ത്രണവും നീക്കി; യാത്ര ചെയ്യാന്‍ പുരുഷാനുമതി വേണ്ട

സല്‍മാന്‍ രാജാവാണ് ഉത്തരവിലൂടെ പുതിയ പ്രഖ്യാപനം നടത്തിയത്

സൌദിയില്‍ വനിതകള്‍ക്കുള്ള അവസാന നിയന്ത്രണവും നീക്കി; യാത്ര ചെയ്യാന്‍ പുരുഷാനുമതി വേണ്ട

സൌദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനും പാസ്പോര്‍ട്ട് സ്വന്തമാക്കുന്നതിനും സൌദി വനിതകള്‍ക്കുള്ള നിയന്ത്രണം നീക്കി. രക്ഷകര്‍ത്താവിന്റെ അനുമതി വേണമെന്ന നിബന്ധനയാണ് നീക്കിയത്. സല്‍മാന്‍ രാജാവാണ് ഉത്തരവിലൂടെ നിര്‍ണായക തീരുമാനമെടുത്തത്.

സൌദിയില്‍ വനിതകള്‍ക്കുള്ള അവസാന നിയന്ത്രണവും നീക്കി; യാത്ര ചെയ്യാന്‍ പുരുഷാനുമതി വേണ്ട

സ്ത്രീകളുടെ പുറത്തേക്കുള്ള ഏത് യാത്രക്കും നേരത്തെ വനിതകള്‍ക്ക് രക്ഷകര്‍ത്താവിന്റെ അനുമതി വേണമായിരുന്നു. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവോ അല്ലാത്ത പക്ഷം പിതാവിന്റേയോ അനുമതി പത്രം വേണം. ഇതിനി മുതല്‍ വേണ്ട.

വര്‍ഷങ്ങളായുള്ള സൌദി പൊതു പ്രവര്‍ത്തകരുടെ ആവശ്യം കൂടിക്കാണ് പുതിയ രാജ കല്‍പനയിലൂടെ അംഗീകാരം. സല്‍മാന്‍ രാജാവിന്റെ ഉത്തരവോടെ രാജ്യത്ത് വനിതകള്‍ക്കുള്ള അവസാന നിയന്ത്രണവും നീങ്ങി. പുരുഷര്‍ക്ക് സമാനമായി പുതിയ ഉത്തരവോടെ സ്ത്രീകള്‍ക്കുമുള്ള സ്വാതന്ത്ര്യം.

കഴിഞ്ഞ വര്‍ഷം വനിതകള്‍ക്കുള്ള ഡ്രൈവിങ് നിയന്ത്രണവും നീക്കിയിരുന്നു. സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ വിവിധ അന്താരാഷ്ട്ര സംഘടനകള്‍ സ്വാഗതം ചെയ്തു.