LiveTV

Live

General

എം.ബി.ബി.എസ് വിദ്യാർത്ഥിയായ എം.എസ്.എഫ് നേതാവ് മുങ്ങിമരിച്ചു 

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബ പശ്ചാത്തലമുള്ള അസ്‌ലം കഠിനമായ സ്വപ്രയത്‌നത്തിലൂടെയാണ് എം.ബി.ബി.എസിന് പ്രവേശനം നേടിയത്. 

എം.ബി.ബി.എസ് വിദ്യാർത്ഥിയായ  എം.എസ്.എഫ് നേതാവ് മുങ്ങിമരിച്ചു 

കോഴിക്കോട്: മെഡിക്കൽ കോളേജിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി മുഹമ്മദ് അസ്‌ലം (22) മുങ്ങിമരിച്ചു. മെഡിക്കൽ കോളേജിന് സമീപമള്ള പാലക്കോട്ട് വയൽ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എം.എസ്.എഫ് മെഡിഫെഡ് സംസ്ഥാന കമ്മിറ്റി അംഗമാണ് അസ്‌ലം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബ പശ്ചാത്തലമുള്ള അസ്‌ലം കഠിനമായ സ്വപ്രയത്‌നത്തിലൂടെയാണ് എം.ബി.ബി.എസിന് പ്രവേശനം നേടിയത്. പഠനത്തോടൊപ്പം സംഘടനാ പ്രവർത്തനത്തിലും സജീവമായ അസ്‌ലം എം.എസ്.എഫ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായിരുന്നു.

അസ്‌ലമിന്റെ മരണത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അനുശോചിച്ചു. മയ്യിത്ത് നിസ്‌കാരവും പ്രത്യേക പ്രാർത്ഥനയും നടത്തണമെന്ന് തങ്ങൾ അഭ്യർത്ഥിച്ചു.