LiveTV

Live

General

സൌദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ ആളില്ലാ വിമാനം; തകര്‍ത്തെന്ന് സഖ്യസേന

വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂം തകര്‍ത്തതായി ഹൂതികളുടെ അവകാശവാദം

സൌദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ ആളില്ലാ വിമാനം; തകര്‍ത്തെന്ന് സഖ്യസേന

സൌദിയിലെ അബഹ, ജസാന്‍ വിമാനത്താവളങ്ങള്‍ ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ഡ്രോണുകള്‍ സൌദി സഖ്യസേന ആകാശത്ത് വെച്ച് തകര്‍ത്തു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം, വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂം തകര്‍ത്തെന്നാണ് ഹൂതികളുടെ അവകാശ വാദം. എന്നാല്‍ മിസൈലുകള്‍ തകര്‍ത്തെന്ന് സഖ്യസേന വിശദീകരിച്ചു. ജസാന്‍ വിമാനത്താവളത്തിലേക്ക് ആക്രമണം നടന്നതായി സ്ഥിരീകരണമില്ല. ഹൂതികളുടെ ടിവിയാണ് ഇക്കാര്യം അവകാശപ്പെട്ടത്.

(അബഹ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഹൂതികളുടെ ക്രൂയിസ് മിസൈല്‍ പതിക്കുന്ന ദൃശ്യം)

ആക്രമണത്തോടെ ഇരു വിമാനത്താവളങ്ങളിലേയും സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഒരാഴ്ചക്കിടെ ആറ് തവണയാണ് ഹൂതികളുടെ ആക്രമണ ശ്രമം നടക്കുന്നത്. ബുധനാഴ്ചയെത്തിയ ക്രൂയിസ് മിസൈല്‍ അബഹ വിമാനത്താവളത്തില്‍ പതിച്ച് ഇന്ത്യക്കാരിയുള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ മാസം മാത്രം 9 തവണയാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്.