LiveTV

Live

General

റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനവും മുംബൈ വിമാനവും അനിശ്ചിതമായി വൈകുന്നു

റീ ഷെഡ്യൂളിങ് കാരണമാണ് വൈകുന്നതെന്ന് എയര്‍ ഇന്ത്യയുടെ വിശദീകരണം

റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനവും മുംബൈ വിമാനവും അനിശ്ചിതമായി വൈകുന്നു

ഇന്നലെ വൈകീട്ട് മൂന്നേ മുക്കാലിന് പുറപ്പെടേണ്ടതായിരുന്നു എയര്‍ ഇന്ത്യയുടെ 924 ആം നന്പര്‍‌ വിമാനം. ഏറെ വൈകി വിമാനത്തില്‍ കയറ്റിയെങ്കിലും പിന്നീട് തിരിച്ചിറക്കി. വിമാനത്തിന് തകരാറുണ്ടെന്നാണ് സൂചന. യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി. യാത്ര സംബന്ധിച്ച് അറിയിപ്പൊന്നും ഇതു വരെ ലഭിച്ചിട്ടില്ലെന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലാണെന്നും യാത്രക്കാര്‍ പറഞ്ഞു.

റിയാദില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനവും മുംബൈ വിമാനവും അനിശ്ചിതമായി വൈകുന്നു

ഇന്ന് വൈകീട്ട് വിമാനം പുറപ്പെടുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. റീ ഷെഡ്യൂളിങ് കാരണമാണ് വിമാനം വൈകിയതെന്നും എയര്‍ ഇന്ത്യ റിയാദ് മാനേജര്‍ മീഡിയവണിനോട് പറഞ്ഞു. ഇന്ന് പുറപ്പെടേണ്ട മുബൈ വിമാനത്തിലെ യാത്രക്കാരേയും ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മാസവും സമാന രീതിയില്‍ വിമാനം വൈകിരുന്നു എയര്‍ ഇന്ത്യാ വിമാനം.