LiveTV

Live

General

അമേരിക്കന്‍‌‍ നീക്കത്തിന് ജിസിസി ഉച്ചകോടിയുടെ പിന്തുണ; യുദ്ധം തടയാന്‍ ഇറാനെ നിലക്ക് നിര്‍ത്തും

മക്കയില്‍ ചേര്‍ന്ന അടിയന്തിര ജിസിസി-അറബ് ഉച്ചകോടിയില്‍ ഖത്തറും പങ്കെടുത്തു

അമേരിക്കന്‍‌‍ നീക്കത്തിന് ജിസിസി ഉച്ചകോടിയുടെ പിന്തുണ; യുദ്ധം തടയാന്‍ ഇറാനെ നിലക്ക് നിര്‍ത്തും

യുദ്ധമൊഴിവാക്കി ഇറാനെ നിലക്ക് നിര്‍ത്താന്‍ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്ക് മക്കയില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു. ഇറാനെതിരായ പ്രമേയം തയ്യാറാക്കുന്നതില്‍ നിന്ന് ഇറാഖ് വിട്ടു നിന്നു. അതേ സമയം, ഉപരോധ രണ്ട് വര്‍ഷം പിന്നിട്ട ശേഷമെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ഉച്ചകോടിയില്‍ ശ്രദ്ധേയമായി.

മേഖല അസ്വസ്ഥമാകുന്നത് അവസാനിപ്പിക്കാന്‍ ഐക്യം വേണമെന്ന് കുവൈത്ത് അമീര്‍ യോഗത്തില്‍ പറഞ്ഞു
മേഖല അസ്വസ്ഥമാകുന്നത് അവസാനിപ്പിക്കാന്‍ ഐക്യം വേണമെന്ന് കുവൈത്ത് അമീര്‍ യോഗത്തില്‍ പറഞ്ഞു

കപ്പലാക്രമണത്തിന്റേയും അരാംകോ സ്റ്റേഷന്‍ ആക്രമണത്തിന്റേയും പശ്ചാത്തലത്തിലാണ് സൌദി അടിയന്തിര ജിസിസി ഉച്ചകോടി വിളിച്ചു ചേര്‍ത്തത്. ഇറാന്‍ മാത്രമായിരുന്നു അജണ്ട. മേഖലയില്‍ അസ്വസ്ഥത പടരുന്ന സാഹചര്യത്തില്‍ ഇറാനെതിരെ യുഎസ് നടത്തുന്ന നീക്കങ്ങള്‍ക്ക് ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു.

ഉച്ചകോടിയില്‍ പങ്കെടുത്ത സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
ഉച്ചകോടിയില്‍ പങ്കെടുത്ത സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

മേഖലാ സമാധാനത്തിന് തുരങ്കം വെക്കുകയാണ് ഇറാന്‍. ഉറച്ച നിലപാടില്ലാത്തതാണ് ഇതിന് കാരണം. അവരെ നിലക്ക് നിര്‍ത്താന്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ച് നിലകൊള്ളണമെന്ന് പ്രമേയത്തിലൂടെ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവും ആവര്‍ത്തിച്ചു. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ഉച്ചകോടി വ്യക്തമാക്കി.

ഈജിപ്ത് പ്രസിഡണ്ട് അല്‍സീസിയെ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വീകരിക്കുന്നു
ഈജിപ്ത് പ്രസിഡണ്ട് അല്‍സീസിയെ സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് സ്വീകരിക്കുന്നു

ഉപരോധത്തിലുള്ള ഖത്തറിന്റെ പ്രധാനമന്ത്രിയുടെ സാന്നിധ്യമായിരുന്നു ഉച്ചകോടിയില്‍ ശ്രദ്ധേയം. അടിയന്തിര യോഗത്തിന് ശേഷം അറബ് ഉച്ചകോടിയും ഇറാനെതിരായ പ്രഖ്യാപനം പിന്താങ്ങിയപ്പോള്‍ പ്രമേയം തയ്യാറാക്കുന്നതില്‍ നിന്ന് വിട്ടു നിന്നതായി ഇറാഖ് അറിയിച്ചു.

അടിയന്തിര ഉച്ചകോടിക്ക് മുന്നോടിയായി നടന്ന സംഭാഷണങ്ങളില്‍ വലത്തേയറ്റത്ത് ഖത്തര്‍ പ്രധാനമന്ത്രി; ഇടത്തേ അറ്റത്ത് സൌദി കിരീടാവകാശിയും യുഎഇ, ഒമാന്‍ രാഷ്ട്ര നേതാക്കളും
അടിയന്തിര ഉച്ചകോടിക്ക് മുന്നോടിയായി നടന്ന സംഭാഷണങ്ങളില്‍ വലത്തേയറ്റത്ത് ഖത്തര്‍ പ്രധാനമന്ത്രി; ഇടത്തേ അറ്റത്ത് സൌദി കിരീടാവകാശിയും യുഎഇ, ഒമാന്‍ രാഷ്ട്ര നേതാക്കളും

ഫലസ്തീനുള്ള പിന്തുണ ആവര്‍ത്തിച്ച ഉച്ചകോടി സിറിയയിലെ ഇറാന്‍ ഇടപെടലും വിമര്‍ശിച്ചു. ഇന്ന് നടക്കുന്ന 56 ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലും ഇറാനാകും പ്രധാന ചര്‍ച്ച.