LiveTV

Live

General

കത്തുന്ന ചൂടാണ് മക്കയില്‍; പക്ഷേ വെന്തുപോകാതിരിക്കാന്‍ ‘മഴ’യുണ്ട്

കൊടും ചൂടിനെ പ്രതിരോധിക്കാനാണ് ഫാന്‍ സഹായത്തോടെ പെയ്യുന്ന കൃത്രിമ ചീറ്റല്‍ മഴ

കത്തുന്ന ചൂടാണ് മക്കയില്‍; പക്ഷേ വെന്തുപോകാതിരിക്കാന്‍ ‘മഴ’യുണ്ട്

കത്തുന്ന വേനലിലാണ് ഇത്തവണ മക്കയില്‍ റമദാനെത്തുന്നത്. അന്തരീക്ഷത്തിലെ കഠിനമായ ചൂടിനെ നേരിടാന്‍ ഫാനുപയോഗിച്ച് ഹറമില്‍ കൃത്രിമ മഴയൊരുക്കിയത് ലക്ഷോപലക്ഷം തീര്‍ഥാടകര്‍ക്ക് ഗുണമാകുന്നു. അന്തരീക്ഷത്തിലെ ഓക്സിജന്‍ ശുചീകരിക്കാനുള്ള സംവിധാനവും മുഴുസമയമുണ്ട്.

പ്രാര്‍ഥനക്കായി മുറ്റത്തും സുരക്ഷാ സംവിധാനങ്ങളോടെ ക്രമീകരണമുണ്ട്
പ്രാര്‍ഥനക്കായി മുറ്റത്തും സുരക്ഷാ സംവിധാനങ്ങളോടെ ക്രമീകരണമുണ്ട്

റമദാനില്‍ കത്തുന്ന ചൂടാണ് മക്കയില്‍. പൊള്ളുന്ന വഴികളും വേവിക്കുന്ന അന്തരീക്ഷവും. അത് നേരിടാനാണീ ഹറമിലേക്ക് നീളുന്ന വഴിയിലും മുറ്റത്തും കൃത്രിമ മഴ

ഹറം മുറ്റത്ത് നോമ്പു തുറക്കുന്നതിന് തൊട്ടു മുന്നോടിയായി സ്പ്രേ ഫാനുകകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു
ഹറം മുറ്റത്ത് നോമ്പു തുറക്കുന്നതിന് തൊട്ടു മുന്നോടിയായി സ്പ്രേ ഫാനുകകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു

ഫാനുപയോഗിച്ചാണ് പ്രവര്‍ത്തനം. രാത്രി പ്രാര്‍ഥനാ സമയങ്ങളിലെത്തുന്നത് ലക്ഷങ്ങളാണ്. അകം നിറഞ്ഞ് മുറ്റത്തേക്കൊഴുകുന്ന തീര്‍ഥാടകരെ കുളിര്‍പ്പിക്കാന്‍ ഈ ചീറ്റല്‍ മഴക്കാകും.

ലോകത്തിന്റെ നാനാ കോണില്‍ നിന്നെത്തുന്ന തീര്‍ഥാടകരുടെ സംഗമ ഭൂമിയാണ് മക്കയിലെ കഅ്ബയും ഹറമും. ഇവിടെ രാപ്പകല്‍ ഭേദമന്യേ അന്തരീക്ഷ ശുചീകരണത്തിന് നേരത്തെ സംവിധാനമുണ്ട്. ഇതിന് പുറമെയാണ് ഈ കുളിര്‍ക്കാറ്റ്.