LiveTV

Live

General

റിയാദ്-കരിപ്പൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു

റീ ഷെഡ്യൂള്‍ ചെയ്തതോടെ വിമാനം വൈകിയത് 15 മണിക്കൂറിലേറെ

റിയാദ്-കരിപ്പൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു

സൌദിയിലെ റിയാദില്‍ നിന്നും കരിപ്പൂരിലേക്ക് ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് അനിശ്ചിതമായി വൈകുന്നു. രാത്രി 11.45ന് പുറപ്പെട്ട് കരിപ്പൂരില്‍ രാവിലെ എത്തേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി വൈകുന്നത്.

വിമാനം വൈകിയതോടെ പ്രയാസത്തിലായ യാത്രക്കാര്‍ റിയാദിലെ ഹോട്ടലില്‍
വിമാനം വൈകിയതോടെ പ്രയാസത്തിലായ യാത്രക്കാര്‍ റിയാദിലെ ഹോട്ടലില്‍
ഇന്നലെ വൈകീട്ട് എയര്‍പോര്‍ട്ടിലെത്തി ബോര്‍ഡിങ് എടുത്തവര്‍ക്ക് ഇന്ന് രാവിലെയാണ് ഭക്ഷണം ലഭ്യമാക്കിയതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു
ഇന്നലെ വൈകീട്ട് എയര്‍പോര്‍ട്ടിലെത്തി ബോര്‍ഡിങ് എടുത്തവര്‍ക്ക് ഇന്ന് രാവിലെയാണ് ഭക്ഷണം ലഭ്യമാക്കിയതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറിലേറെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഭക്ഷണം നിഷേധിച്ചതായും കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

എന്നാല്‍ വിമാനം വൈകീട്ട് അഞ്ചേ മുപ്പതിന് പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ മാനേജര്‍ മീഡിയവണിനോട് പറഞ്ഞു. റീ ഷെഡ്യൂള്‍ ചെയ്തതിനെ തുടര്‍ന്നുണ്ടായ കാരണങ്ങളാലാണ് വിമാനം വൈകിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നുള്ള വിമാന സര്‍വീസുകള്‍ക്കൊന്നും മാറ്റമില്ല