LiveTV

Live

General

മക്കയില്‍ കുടുങ്ങിയ 84 തീര്‍ഥാടകരുടെ മടക്ക യാത്രക്ക് വഴി തെളിയുന്നു

ഹജ്ജ്-ഉംറ മന്ത്രാലയം ഇടപെട്ടാണ് പ്രയാസത്തിലാകില്ലെന്ന് അറിയിച്ചത്

മക്കയില്‍ കുടുങ്ങിയ 84 തീര്‍ഥാടകരുടെ മടക്ക യാത്രക്ക് വഴി തെളിയുന്നു

മക്കയില്‍ ഉംറക്കെത്തി കുടങ്ങിയ എണ്‍‌പത്തി നാല് മലയാളി തീര്‍ഥാടകരില്‍ ചിലരുടെ പാസ്പോര്‍ട്ടുകള്‍ തിരികെ ലഭിച്ചു. മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെ ഹജ്ജ്-ഉംറ മന്ത്രാലയം ഇടപെട്ടതോടെയാണ് നടപടി. മക്കയില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ടിക്കറ്റുകള്‍ റദ്ദാകില്ലെന്ന് എംബസിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും തീര്‍ഥാടകര്‍ പറഞ്ഞു.

പാലക്കാട് മണ്ണാര്‍ക്കാടുള്ള ഗ്ലോബല്‍ ഗെയ്ഡ് ട്രാവല്‍സിന് കീഴില്‍ വന്ന തീര്‍ഥാടകരാണ് ഹോട്ടല്‍ തുകയും യാത്രാ ടിക്കറ്റ് തുകയും ഏജന്റ് അടക്കാതിരുന്നതോടെ മക്കയില്‍ കുടുങ്ങിയത്. വാര്‍ത്തക്ക് പിന്നാലെ വഞ്ചിക്കപ്പെട്ടവര്‍ക്ക് വേണ്ട സൌകര്യമൊരുക്കാന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സൌദിയിലെ ഏജന്റിനെ വിളിച്ചു വരുത്തി. ഇതോടെ ഹോട്ടലില്‍ നിന്ന് പുറത്താകുമെന്ന ഘട്ടത്തിലെത്തിയവര്‍ ഇവിടെ തന്നെ തുടരുകയാണ്.

എട്ടാം തിയ്യതി നാട്ടിലേക്ക് മടങ്ങാനുള്ളവര്‍ക്ക് പാസ്പോര്‍ട്ടുകള്‍ തിരികെ ലഭിച്ചു. മദീന യാത്രക്ക് പുറപ്പെടാന്‍ ഏജന്റ് സംവിധാനമൊരുക്കാത്ത സാഹചര്യത്തില്‍ വീണ്ടും പണമടച്ച് പോകാനാണ് തീര്‍ഥാടകരുടെ തീരുമാനം.