ഷംസീർ ഇബ്രാഹീം ഫ്രട്ടേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ്
ഹൈദരാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് വെല്‍ഫയർ പാർട്ടി ദേശീയ പ്രസിഡന്റ് എസ്.ക്വു.ആർ ഇല്യാസ് നേതൃത്വം നല്കി.

2021 - 23 കാലയളവിലേക്കുള്ള ഫ്രട്ടേണിറ്റി മൂവ്മെന്റിന്റെ ദേശീയ പ്രസിഡന്റായി മലയാളിയായ ഷംസീർ ഇബ്രാഹീമിനെ തെരഞ്ഞെടുത്തു. ഹൈദരാബാദ് ചേർന്ന നാഷണല്‍ ജനറല്‍ കൗണ്‍സിലിലായിരുന്നു തെരഞ്ഞെടുപ്പ്. മദി അംബേദ്കർ (തമിഴ്നാട്), മുഹമ്മദ് ആസിം (രാജസ്ഥാന്), അബൂ ജാഫർ മൊല്ലെ (പശ്ചിബംഗാള്‍) എന്നിവരാണ് ജനറല്‍ സെക്രട്ടറിമാർ.
40 ദേശീയ കൗണ്‍സിലിനും രൂപം നല്കി. ഹൈദരാബാദ് നടന്ന തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് വെല്‍ഫയർ പാർട്ടി ദേശീയ പ്രസിഡന്റ് എസ്.ക്വു.ആർ ഇല്യാസും നിലവിലെ പ്രസിഡന്റ് അന്‍സാർ അബൂബക്കറും നേതൃത്വം നല്കി.
കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശിയാണ് ഷംസീർ ഇബ്രാഹിം. എഞ്ചിനീയറിങ് കോളജില്‍ അസി. പ്രൊഫസറായി പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ കാലയളവില്‍ ഫ്രട്ടേണിറ്റിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.

പൗരത്വ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയരായ ജാമിഅ മില്ലിയ യൂനിവേഴ്സിറ്റി വിദ്യാർഥി ആയിഷ റെന്നയും ജെ.എന്‍.യു വിദ്യാർഥി അഫ്രീന് ഫാത്തിമയും ദേശീയ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാന്ദ്ര എം.ജെ, മുഹമ്മദലി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റ് സെക്രട്ടറിമാർ.

Adjust Story Font
16