LiveTV

Live

Football

കിബുവിന് ഡ്രസിങ് റൂമിൽ നിയന്ത്രണമുണ്ടായിരുന്നില്ല; ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ രാജിക്ക് പിന്നിൽ

"ഹെഡ് കോച്ചിന് കീഴിൽ പരിശീലിക്കുന്നതിനേക്കാൾ സീനിയര്‍ വിദേശ കളിക്കാർക്കൊപ്പം ട്രയിനിങ് നടത്താനാണ് പല കളിക്കാരും താത്പര്യപ്പെട്ടത്"

കിബുവിന് ഡ്രസിങ് റൂമിൽ നിയന്ത്രണമുണ്ടായിരുന്നില്ല; ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ രാജിക്ക് പിന്നിൽ

പനാജി: ഹെഡ് കോച്ച് കിബു വിക്കുന കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടതിന് പിന്നിൽ നാടകീയമായ സംഭവങ്ങൾ. താരങ്ങളും കോച്ചും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു എന്നും ഡ്രസിങ് റൂമിൽ കോച്ചിന് നിയന്ത്രണമുണ്ടായിരുന്നില്ല എന്നും കായിക മാധ്യമമായ ഖേൽ നൗ റിപ്പോർട്ട് ചെയ്തു. ഹൈദരാബാദ് എഫ്‌സിക്കെതിരെയുള്ള വൻ തോൽവിക്ക് ശേഷമാണ് കിബു വിക്കുന പരിശീലക സ്ഥാനം രാജിവച്ചത്.

പതിനെട്ടു മത്സരത്തിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായിരുന്നത്. ഏഴു കളികൾ സമനിലയായപ്പോൾ എട്ടു കളികൾ തോറ്റു. പല കളികളിലും റഫറിയുടെ തീരുമാനങ്ങളും ക്ലബിന് എതിരായി. 18 കളികളിൽ 16 പോയിന്റുമായി പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ്.

കിബുവിന് ഡ്രസിങ് റൂമിൽ നിയന്ത്രണമുണ്ടായിരുന്നില്ല; ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ രാജിക്ക് പിന്നിൽ

കുറച്ച് ആഴ്ചകളായി ടീമിനുള്ളിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് കിബുവിന്റെ രാജിയിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ താരങ്ങൾ അടക്കം പല കളിക്കാർക്കും കിബുവിന്റെ കോച്ചിങ് രീതിയോട് അതൃപ്തിയുണ്ടായിരുന്നു. കോച്ചിൽ വിശ്വാസം നഷ്ടപ്പെട്ടതു മൂലം സീനിയർ വിദേശതാരങ്ങൾക്കു കീഴിലാണ് ചില താരങ്ങൾ പ്രാക്ടീസ് ഗ്രൗണ്ടിൽ പരിശീലനം നടത്തിയിരുന്നത്.

' കിബുവിൽ കളിക്കാർക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിന് (രാജി) നിരവധി കാരണങ്ങളുണ്ട്. ക്ലബിന്റെ റിക്രൂട്ട്‌മെന്റ് നയം, കളിക്കിടെയുള്ള ഗെയിംപ്ലാൻ എന്നിവയിലെല്ലാം അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. കുറച്ചു ആഴ്ചകളായി പരിശീലന സെഷനുകളിൽ ഒരു വിദേശ കളിക്കാരനായിരുന്നു ചുമതല. ഹെഡ് കോച്ചിന് കീഴിൽ പരിശീലിക്കുന്നതിനേക്കാൾ സഹകളിക്കാർക്കൊപ്പം ട്രയിനിങ് നടത്താനാണ് പല കളിക്കാരും താത്പര്യപ്പെട്ടത്' - അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഖേൽനൗ റിപ്പോർട്ട് ചെയ്തു.

കിബുവിന് ഡ്രസിങ് റൂമിൽ നിയന്ത്രണമുണ്ടായിരുന്നില്ല; ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ രാജിക്ക് പിന്നിൽ

കളിയിൽ സബ്‌സ്റ്റിറ്റിയൂട്ടുകളെ ഇറക്കുന്നതിലും താരങ്ങൾക്കിടയിൽ അസംതൃപ്തി പുകഞ്ഞിരുന്നു. എടികെ മോഹൻ ബഗാനും എഫ്‌സി ഗോവയ്ക്കുമെതിരെ ഒരു സബ്‌സ്റ്റിറ്റിയൂഷൻ മാത്രമാണ് കിബു നടത്തിയത്. ഇതിൽ പല കളിക്കാർക്കും അസന്തുഷ്ടിയുണ്ടായിരുന്നു. രണ്ടാം പകുതിയിൽ കളി മോശമാകുന്നതിലും ബഞ്ചിലെ താരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാതിരിക്കുന്നതിലും താരങ്ങൾക്കിടയിൽ അതൃപ്തി പുകഞ്ഞു- ഖേൽനൗ പറയുന്നു.

ഡ്രസിങ് റൂമിൽ കിബുവിന് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഹൈദരാബാദിനോറ്റ തോൽവിയോടെ ഇത് തന്റെ അവസാന മത്സരമാണ് എന്ന് കിബു കളിക്കാരെ അറിയിക്കുകയായിരുന്നു. പിന്നീട് രാജി വാർത്ത ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അടുത്ത രണ്ട് മത്സരങ്ങളിൽ സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദാണ് ടീമിനെ പരിശീലിപ്പിക്കുക. ചെന്നൈയിൻ എഫ്‌സിക്കും നോർത്ത് ഈസ്റ്റ് യുണൈറ്റിഡിനും എതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരങ്ങൾ.