LiveTV

Live

Football

യുവന്റസിനെ വീഴ്ത്തി പോർട്ടോ, ഡോട്മുണ്ടിന് മുന്നിൽ വീണ് സെവിയ്യ

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ പോർട്ടോയുടെ ആദ്യ ജയമാണിത്

യുവന്റസിനെ വീഴ്ത്തി പോർട്ടോ, ഡോട്മുണ്ടിന് മുന്നിൽ വീണ് സെവിയ്യ

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ ആദ്യപാദ മത്സരത്തിൽ കരുത്തരായ യുവന്റസിനെ തോൽപ്പിച്ച് എഫ്‌സി പോർട്ടോ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർട്ടോയുടെ ജയം. മെഹ്ദി തരാമി, മൂസ മറെഗ എന്നിവരാണ് പോർട്ടോയ്ക്കു വേണ്ടി ഗോൾ കണ്ടെത്തിയത്. യുവന്റസിന്റെ ആശ്വാസ ഗോൾ ഫെഡ്രറികോ ഷിസയുടെ വകയായിരുന്നു.

കളിക്ക് ചൂടു പിടിക്കും മുമ്പ് രണ്ടാം മിനിറ്റിൽ തന്നെ പോർട്ടോ തരാമിയിലൂടെ മുമ്പിലെത്തി. രണ്ടാം പകുതിയുടെ ആരംഭത്തിലായിരുന്നു പോർട്ടോയുടെ രണ്ടാം ഗോൾ. ക്രിസ്റ്റിയാനോ റൊണാൾഡോ ഗോൾ നേടുന്നതിൽ പരാജയപ്പെട്ട മത്സരത്തിൽ 82-ാം മിനിറ്റിലാണ് യുവന്റസ് തിരിച്ചടിച്ചത്. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെയുള്ള പോർട്ടോയുടെ ആദ്യ ജയമാണിത്.

മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ സെവിയ്യ ജർമൻ ക്ലബ്ബായ ബൊറൂഷ്യ ഡോട്മുണ്ടിന് മുമ്പിൽ വീണു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തോൽവി.