ഈ ഗുഡ്ബൈ ഒരിക്കലും അവസാനത്തേതല്ല...; വിടവാങ്ങലിന് പിന്നാലെ ഗണ്ണേഴ്സിന് ഓസിലിന്റെ വികാരഭരിതമായ കത്ത്
ആറു മാസം കൂടി ഓസിലിന് ആഴ്സണലുമായി കരാർ ബാക്കിയുണ്ടെങ്കിലും താരത്തെ ജനുവരിയില്‍ തന്നെ റിലീസ് ചെയ്യാന്‍ ആഴ്സണല്‍ തീരുമാനിച്ചു

ജർമ്മൻ സൂപ്പർ താരം മെസ്യൂട്ട് ഓസിൽ ആഴ്സനല്‍ ക്ലബ് വിട്ടതിന് ശേഷം ഓസിലിന് വികാരഭരിതമായ നീണ്ട കത്തുമായി ആഴ്സനല്‍. തുർക്കിഷ് ക്ലബായ ഫെനർബാഷേയിലേക്കാണ് ഓസില്‍ കൂടുമാറുന്നത്.
ഇത് ഒരു അധ്യായത്തിന്റെ അന്ത്യമായേക്കാം, പക്ഷെ ക്ലബുമായുള്ള ബന്ധം ഒരിക്കലും മാഞ്ഞുപോകില്ല. ഇപ്പോള്‍ ഗുഡ്ബൈ പറയുന്നു, പക്ഷെ, ഇത് ഒരിക്കലും എന്നന്നേക്കുമുള്ളതല്ല. ഓസിലിന്റെ കത്ത് അവസാനിക്കുന്നത ഇങ്ങനെയാണ്.
ആറു മാസം കൂടി ഓസിലിന് ആഴ്സണലുമായി കരാർ ബാക്കിയുണ്ടെങ്കിലും താരത്തെ ജനുവരിയില്‍ തന്നെ റിലീസ് ചെയ്യാന്‍ ആഴ്സണല്‍ തീരുമാനിച്ചു. ഏഴര വർഷം ഗണ്ണേഴ്സിൽ ചിലവഴിച്ച ശേഷമാണ് ഓസില്‍ ക്ലബ് വിടുന്നത്.
അമേരിക്കൻ മുൻനിര ടീമായ ഡി.സി യുനൈറ്റഡിലേക്ക് ചേക്കേറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തുര്‍ക്കിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഓസില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന ക്ലബ്ബാണ് ഫെനര്ബഷെയെന്നും വ്യക്തമാക്കിയിരുന്നു.