റെഡ് കാര്‍ഡിന് പുറമെ മെസിക്ക് മത്സര വിലക്കോ?
ഏസിയര്‍ വില്ലാലിബ്രേയെ കൈ കൊണ്ട് തള്ളിയതിനാണ് മെസിക്ക് റെഡ് കാര്‍ഡ് ലഭിച്ചത്

ഇന്നലെ നടന്ന സൂപ്പര്‍കോപ്പ ഫൈനലില്‍ റെഡ് കാര്‍ഡ് ലഭിച്ചതിന് പിന്നാലെ ലിയോണല്‍ മെസിക്ക് നാല് മുതല്‍ 12 മത്സരം വരെ നഷ്ടമാവാന്‍ സാധ്യതയെന്ന് സ്പാനിഷ് പത്രം. നിലവില്‍ മെസിയുടെ ഫൗള്‍ കമ്മിറ്റിയുടെ പരിഗണനയിലാണ്. ഫൗള്‍ ശക്തമാണ് എന്ന് തെളിഞ്ഞാല്‍ നാല് മുതല്‍ 12 മത്സരം വരെ നഷ്ടപ്പെടും. ചെറിയ ഫൗളായി പരിഗണിക്കുകയാണെങ്കില്‍ 1 മുതല്‍ 3 മത്സരം വരെ നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്തായാലും അടുത്ത കോപ്പ ഡെല്‍ റെ മത്സരത്തില്‍ മെസിക്ക് വിലക്കുണ്ടാവുമെന്ന് ഏകദേശം ഉറപ്പാണ്.
ഏസിയര്‍ വില്ലാലിബ്രേയെ കൈ കൊണ്ട് തള്ളിയതിനാണ് മെസിക്ക് റെഡ് കാര്‍ഡ് ലഭിച്ചത്. എന്താണ് നടന്നതെന്ന് പൂര്‍ണമായി കാണാതിരുന്ന റഫറി വാര് റിവ്യൂവിലൂടെ മെസിക്ക് റെഡ് കാര്‍ഡ് വിധിക്കുകയായിരുന്നു.
എന്നാല്‍ താന്‍ മെസിയെ തടഞ്ഞതോടെ അദ്ദേഹത്തിന് ദേഷ്യം വരുകയും തന്നെ അടിക്കുകയായിരുന്നുവെന്ന് വില്ലാലിബ്രേ പറഞ്ഞു. ''എല്ലാ ടീമുകളും ഫൗള്‍ ചെയ്യാറുണ്ട് ഞങ്ങളും ചെയ്തു. ഞാന്‍ എന്റെ ശരീരം കൊണ്ട് അദ്ദേഹത്തെ പ്രതിരോധിച്ചു, എന്നെ മറികടക്കാനാവാതിരുന്നപ്പോള് അദ്ദേഹത്തിന് ദേഷ്യം പിടിക്കുകയും കൈകൊണ്ട് മുഖത്തടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.