Top

ബാഴ്‍സലോണക്ക് വീണ്ടും തോല്‍വി

സീസണിലെ നാലാം തോല്‍വിയോടെ ബാഴ്‍സ പട്ടികയില്‍ 7ാം സ്ഥാനത്താണ്

MediaOne Logo

Web Desk

Web Desk

  • Updated:

    2020-12-06 03:11:56.0

Published:

6 Dec 2020 3:11 AM GMT

ബാഴ്‍സലോണക്ക് വീണ്ടും തോല്‍വി
X

സ്പാനിഷ് ലീഗില്‍ ബാഴ്‍സലോണക്ക് തോല്‍വി. രണ്ടാം ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച കാഡിസ് ക്ലബിനോടായിരുന്നു ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്‍സോണയുടെ തോല്‍വി. സീസണിലെ നാലാം തോല്‍വിയോടെ ബാഴ്‍സ പട്ടികയില്‍ 7ാം സ്ഥാനത്താണ്. അവസാന നാല് എവേ മത്സരങ്ങളും ബാഴ്‍സലോണ തോറ്റു. ഇതോടെ ബാഴ്‍സലോണ കോച്ച് കോമാന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

എട്ടാം മിനിറ്റില്‍ തന്നെ ആല്‍വാരോ ഗിമനസിലൂടെ കാഡിസ് മുന്നിലെത്തിയിരുന്നു. സമനില ഗോള്‍ കണ്ടെത്താന്‍ ബാഴ്‍സക്ക് 57ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു, അതും പെഡ്രോ അല്‍കാന സ്വന്തം പോസ്റ്റിലേക്ക് നല്‍കിയ ഗോളിലൂടെ. അഞ്ച് മിനിറ്റിന് ശേഷം അല്‍വാരോ നെഗ്രഡയിലൂടെ കാഡിസ് വീണ്ടും മുന്നിലെത്തി.

TAGS :

Next Story