മറഡോണക്ക് ഉപചാരമർപ്പിക്കാൻ വിസമ്മതിച്ച് വനിതാ താരം; കാരണം ഇതാണ്...
കഴിഞ്ഞ ആഴ്ച്ച പ്രൊഫഷണലെന്നോ പ്രാദേശികമെന്നോ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള ഫുട്ബോൾ മൈതാനങ്ങള്‍ ഒരു മിനിറ്റ് മൗനാചരണത്തിന് സാക്ഷ്യം വഹിച്ചിരുന്നു

കഴിഞ്ഞ ആഴ്ച്ച പ്രൊഫഷണലെന്നോ പ്രാദേശികമെന്നോ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള ഫുട്ബോൾ മൈതാനങ്ങള്‍ ഒരു മിനിറ്റ് മൗനാചരണത്തിന് സാക്ഷ്യം വഹിച്ചിരുന്നു. ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ വിയോഗത്തില്‍ ആദരമര്‍പ്പിക്കുകയായിരുന്നു ഫുട്ബോള്‍ ലോകം.
എന്നാല്‍ സ്പെയിനില്‍ ഒരു വനിതാ താരം മറഡോണക്കായുള്ള മൗനാചരണത്തില്‍ ഇരുന്ന് പ്രതിഷേധിച്ചു. പോള ഡപ്പേന എന്ന താരമാണ് ഇരുന്ന് പ്രതിഷേധിച്ചത്. സ്പെയിനില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് താരം ഇരുന്ന് പ്രതിഷേധിച്ചത്.
ബലാല്‍സംഘം ചെയ്ത, സ്ത്രീകളോട് മോശമായി പെരുമാറുന്ന വ്യക്തിക്ക് മൗനാചരണം നടത്താനാവില്ലെന്നാണ് താരത്തിന്റെ പ്രതികരണം.
'ഇരകൾക്കായി ഒരു മിനിറ്റ് ആദരമര്പ്പിച്ചിട്ടില്ല, അതിനാൽ, അതിക്രമം ചെയ്യുന്നയാൾക്കായി ആദരമര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറല്ല' അവര്‍ പറഞ്ഞു.
ഫുട്ബോള്‍ ചരിത്രത്തില്‍ അദ്ദേഹം വിലമതിക്കാനാവാത്ത വ്യക്തിയാണ്, എന്നാല്‍ മികച്ച താരമാവണമെങ്കില്‍ ഫുട്ബോള്‍ കഴിവുകള്‍ക്കപ്പുറത്ത് മൂല്യങ്ങള്‍ കൂടി ആവശ്യമാണ് എന്നും അവര്‍ കൂട്ടിചേര്‍ത്തു.