LiveTV

Live

Football

ഐ.എസ്.എല്‍: ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

സീസണിലെ മൂന്നാം മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് എതിരാളി

ഐ.എസ്.എല്‍: ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഐഎസ്എല്ലിൽ ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. സീസണിലെ മൂന്നാം മത്സരത്തിൽ ചെന്നൈയിൻ എഫ്സിയാണ് എതിരാളി. ബ്ലാസ്റ്റേഴ്സിനായി മലയാളി താരങ്ങളായ സഹൽ അബ്ദുസമദും, കെ.പി രാഹുലും ഇറങ്ങിയേക്കും. പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ ഇരുവരും പുറത്തായിരുന്നു. രാത്രി 7.30 നാണ് മത്സരം.

നേരത്തെ പതിനാല് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആറ് തവണ ചെന്നൈയിന്‍ എഫ്.സിക്ക് കൂടെയായിരുന്നു വിജയം. മൂന്ന് തവണ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. അഞ്ച് മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരായ രണ്ട് കളികളിലും ചെന്നൈയിന്‍ എഫ്.സി വിജയിച്ചിരുന്നു.

ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയും ഒഡീഷ എഫ്സിയും ഏറ്റുമുട്ടും. സീസണിലെ ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ഇരു ടീമുകൾക്കും തോൽവിയായിരുന്നു ഫലം. വൈകീട്ട് അഞ്ച് മണിക്കാണ് കിക്കോഫ്.