LiveTV

Live

Football

മെസിയുടെ ചിറകിലേറി ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്...

അതിനിടെയാണ് ആ ആ മാജിക്കല്‍ ഗോള്‍ പിറക്കുന്നത്..

മെസിയുടെ ചിറകിലേറി ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്...

മെസിയുടെ മനോഹര ഗോളിന്റെ അകമ്പടിയോടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ. നാപോളിക്കെതിരായ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ ജയം സ്വന്തമാക്കിയത്. ആദ്യ പാദം 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു ( Agg: 4-2)

മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ബാഴ്സ ലീഡ് എടുക്കുകയായിരുന്നു. 10ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ മനോഹരമായി ഹെഡ് ചെയ്ത് ലെന്‍ഗ്ലേ ബാഴ്‌സക്ക് ലീഡ് നല്‍കി. പിന്നീട് ഇരു ടീമുകളും ശക്തമായ ആക്രമണമാണ് പുറത്തെടുത്തത്. അതിനിടെയാണ് ആ ആ മാജിക്കല്‍ ഗോള്‍ പിറക്കുന്നത്.

മെസിയുടെ ചിറകിലേറി ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്...

മത്സരത്തിന്റെ 23ാം മിനിറ്റില്‍ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് ലിയോണല്‍ മെസി പെനാല്‍റ്റി ബോക്‌സിലേക്ക് കടക്കുന്നു..പോസ്റ്റിന്റെ ഇടത്തേമൂലയില്‍ നിന്നും പ്രതീക്ഷിക്കാതെ മെസിയുടെ മനോഹര ഷോട്ട്.. ഗോള്‍കീപ്പര്‍ പരമാവധി ഡൈവ് ചെയ്‌തെങ്കിലും തൊടാന്‍ പോലും നല്‍കാതെ പന്ത് പോസ്റ്റിലേക്ക്.. ബാഴ്‌സ 2-0 വിന് മുന്നില്‍..

മെസിയുടെ ചിറകിലേറി ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്...

ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് തുടര്‍ന്നുള്ള രണ്ട് ഗോളുകള്‍ പിറക്കുന്നത്. രണ്ടും പെനാല്‍റ്റി ഗോളുകള്‍. മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി സുവാരസ് സുന്ദരമായി ഗോളാക്കിയപ്പോള്‍, തൊട്ടുടനെ മെര്‍ട്ടന്‍സിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലോറന്‍സോയും ഗോളാക്കിമാറ്റി. ആദ്യപകുതി അവസാനിക്കുമ്പോള്‍ സകോര്‍ 3-1.

മെസിയുടെ ചിറകിലേറി ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്...

പിന്നീട് വാശിയേറിയ മുന്നേറ്റങ്ങള്‍ക്ക് ക്യാമ്പ് നൗ സാക്ഷ്യം വഹിച്ചെങ്കിലും ഗോളുകളൊന്നും പിറന്നില്ല. പിക്വയും ലെന്‍ഗ്ലേയുമെല്ലാം തീര്‍ത്ത പ്രതിരോധത്തെ തകര്‍ക്കാന്‍ നാപോളിക്കായതുമില്ല. വിജയത്തോടെ ബാഴ്‌സ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ്. ക്വാര്‍ട്ടറില്‍ ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണാണ് ബാഴ്‌സയുടെ എതിരാളികള്‍.

മെസിയുടെ ചിറകിലേറി ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക്...