LiveTV

Live

Football

'സീസണിന്‍റെ തുടക്കത്തില്‍ ഇല്ലായിരുന്നത് യുവന്‍റസിന്‍റെ ഭാഗ്യം'; കളിക്കുപുറത്തും യുവന്‍റസിനെ ട്രോളി ഇബ്ര

'എന്നെ തുടക്കത്തിലേ എത്തിച്ചിരുന്നെങ്കില്‍ എ.സി മിലാന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിടുമായിരുന്നു'

'സീസണിന്‍റെ തുടക്കത്തില്‍ ഇല്ലായിരുന്നത് യുവന്‍റസിന്‍റെ ഭാഗ്യം'; കളിക്കുപുറത്തും യുവന്‍റസിനെ ട്രോളി ഇബ്ര

തന്നെ തുടക്കത്തിലേ എത്തിച്ചിരുന്നെങ്കില്‍ എ.സി മിലാന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിടുമായിരുന്നുവെന്ന് എ.സി മിലാന്‍ സൂപ്പര്‍ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ഈ സീസണിന്‍റെ പകുതിയില്‍ ജനുവരിയിലാണ് ഇബ്റാഹിമോവിച്ച് മിലാനിലെത്തുന്നത്.

താന്‍ സീസണിന്‍റെ തുടക്കത്തില്‍ ഇല്ലായിരുന്നത് യുവന്‍റസിന്‍റെ ഭാഗ്യമാണെന്നും, ഉണ്ടായിരുന്നെങ്കില്‍ ചാമ്പ്യന്‍ഷിപ്പ് ഇവിടെ എത്തുമായിരുന്നുവെന്നും ഇന്നലത്തെ മഝരത്തിന് ശേഷം സ്ലാട്ടൻ ഇബ്റാഹീമോവിച്ച് പ്രതികരിച്ചു.

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന മിലാനെ തന്‍റെ പെനാല്‍ട്ടി ഗോളിലൂടെയാണ് ഇബ്റാഹീമോവിച്ച്കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. താന്‍ തന്നെയാണ് പ്രസിഡന്‍റും കോച്ചും കളിക്കാരനുമെന്നാണ് തന്‍റെ എ.സി മിലാനിലെ റോളിനെക്കുറിച്ച് ഇബ്റാഹീമോവിച്ച് തമാശയോടെ പ്രതികരിച്ചത്.

സീരി എയില്‍ ഇന്നലെ നടന്ന മഝരത്തില്‍ രണ്ടിനതിരെ നാല് ഗോളുകള്‍ക്കാണ് മിലാന്‍ നിലവിലെ ലീഗ്ചാമ്പ്യന്മാരെ തകര്‍ത്തത്.

രണ്ട് ഗോളിന് ലീഡ് ചെയ്ത് നിന്നിരുന്ന യുവന്‍റസിനെ അഞ്ച് മിനുറ്റില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് മിലാന്‍ കളി തങ്ങള്‍ക്കനുകൂലമാക്കിയത്.

യുവന്‍റസിന് വേണ്ടി 47ാം മിനുറ്റില്‍ റാബിയോട്ടാണ് ആദ്യ ഗോല്‍ നേടിയത്.തൊട്ട് പിന്നാലെ ക്രിസ്റ്റാനോ റോണാള്‍ഡോയിലൂടെ അടുത്ത ഗോളും നേടി. 62ാം മിനുറ്റില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ ഇബ്രാഹിമോവിച്ച് മിലാന്‍റെ ഗോല്‍ വേട്ടക്ക് തുടക്കം കുറിച്ചു, തുടര്‍ന്ന് 66, 67 മിനുറ്റികളിലായി ഫ്രാങ് കെസ്സിയും റാഫേല്‍ ലിയോയും മിലാനുവേണ്ടി ലക്ഷ്യം കണ്ടു. പിന്നെ 80ാം മിനുറ്റില്‍ ആന്‍റെ റെബിച്ചും കൂടി ലക്ഷ്യം കണ്ടതോടെ യുവന്‍റസ് പൂര്‍ണമായും തകരുകയായിരുന്നു. ഈ വിജയത്തോട് കൂടി ഇറ്റാലിയന്‍ ലീഗില്‍ 30 മഝരങ്ങളില്‍ നിന്ന് 64 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് എ.സി മിലാന്‍.