LiveTV

Live

Football

റയല്‍ ഒന്നാമതെത്തിയത് കള്ളക്കളിയിലെന്ന് ആരോപണം; പിക്വെക്ക് റാമോസിന്‍റെ മറുപടി

റയല്‍ മാഡ്രിഡിന് വേണ്ടി റഫറിമാരും വാറും കളിക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്. പിക്വെ അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി റയല്‍ ക്യാപ്റ്റന്‍ റാമോസ്...

റയല്‍ ഒന്നാമതെത്തിയത് കള്ളക്കളിയിലെന്ന് ആരോപണം; പിക്വെക്ക് റാമോസിന്‍റെ മറുപടി

റിയല്‍ മല്ലോര്‍ക്കക്കെതിരായ ഇരട്ടഗോള്‍ ജയത്തോടെ വീണ്ടും റയല്‍ മാഡ്രിഡ് ലാ ലിഗയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. സിദാന്റെ മാഡ്രിഡിനും ബാഴ്‌സലോണക്കും ഒരേ പോയിന്റുകളാണെങ്കിലും നേരിട്ടുള്ള മത്സരങ്ങളിലെ മുന്‍തൂക്കമാണ് റയല്‍ മാഡ്രിഡിനെ മുന്നിലെത്തിക്കുന്നത്. ബാഴ്‌സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ഒന്നാമതെത്തിയതിന് പിന്നാലെ ഇരുടീമുകളിലേയും പ്രതിരോധ താരങ്ങളായ പിക്വെയും റാമോസും വാക്കുകള്‍കൊണ്ട് കൊമ്പുകോര്‍ക്കുകയാണ്.

വെള്ളിയാഴ്ച്ച സെവില്ലക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണ ഗോള്‍രഹിത സമനില വഴങ്ങിയതിന് പിന്നാലെയാണ് ബാഴ്‌സ താരം പിക്വ ആരോപണവുമായി രംഗത്തെത്തിയത്. റഫറിമാരും വാറും റയല്‍മാഡ്രിഡിന് അനുകൂലമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആരോപണമാണ് പിക്വ ഉന്നയിച്ചത്. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ മത്സരങ്ങളില്‍ നിന്നും ബാഴ്‌സലോണക്ക് കിരീടം നേടുക എളുപ്പമല്ലെന്നും ഇനിയുള്ള മത്സരങ്ങളില്‍ റയല്‍ മാഡ്രിഡിന് പോയിന്റ് നഷ്ടപ്പെടാന്‍ സാധ്യത കുറവാണെന്നും പിക്വെ പറഞ്ഞു. പിക്വെയുടെ ആരോപണങ്ങള്‍ക്കെതിരെ റാമോസ് തന്നെ രംഗത്തെത്തി.

സെര്‍ജിയോ റാമോസ്

മല്ലോര്‍ക്കക്കെതിരായ മത്സരശേഷം പരിശീലകന്‍ സിനദിന്‍ സിദാനും റയലിനെതിരെ ഉയരുന്ന ആരോപണങ്ങളിലെ നീരസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 'ഇല്ല, ഞാന്‍ വളരെ കൃത്യമായി പറയുന്നു അങ്ങനെയൊന്നില്ല'എന്നായിരുന്നു സിദാന്റെ പ്രതികരണം. ഇത്തരം ആരോപണങ്ങള്‍ക്ക് ചെവികൊടുക്കാറില്ലെന്നും അടുത്ത മത്സരം മാത്രമാണ് ഇപ്പോഴത്തെ ചിന്തയെന്നുമാണ് സിദാന്‍ തുടര്‍ന്നു പറഞ്ഞത്.