LiveTV

Live

Football

ഗോള്‍ വനിതാ താരത്തിന് സമര്‍പ്പിച്ച് കോസ്റ്റ, സമനിലയില്‍ കുരുങ്ങി അത്‌ലറ്റികോ മാഡ്രിഡ്

ഇതോടെ ആദ്യ നാലിലെത്തി അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടുകയെന്ന അത്‌ലറ്റികോ മാഡ്രിഡ് പ്രതീക്ഷകളാണ് മങ്ങുന്നത്...

ഗോള്‍ വനിതാ താരത്തിന് സമര്‍പ്പിച്ച് കോസ്റ്റ, സമനിലയില്‍ കുരുങ്ങി അത്‌ലറ്റികോ മാഡ്രിഡ്

ഈ വര്‍ഷത്തെ ആദ്യ ഗോള്‍ തലച്ചോറിലെ മുഴ നീക്കുന്ന ശസ്ത്രക്രിയക്ക് വിധേയയായ അത്‌ലറ്റികോ മാഡ്രിഡ് വനിതാ താരം വിര്‍ജിനിയ ടോറെസില്ലക്ക് സമര്‍പ്പിച്ച് ദിയേഗോ കോസ്റ്റ. കോസ്റ്റയുടെ മറുപടി ഗോളില്‍ അത്‌ലറ്റികോ ബില്‍ബാവോയെ 1-1ന് സമനിലയില്‍ പിടിച്ചെങ്കിലും അത്‌ലറ്റികോ മാഡ്രിഡിന്‍റെ ആദ്യ നാലിലെത്തുകയെന്ന പ്രതീക്ഷകള്‍ മങ്ങി.

37ാം മിനുറ്റില്‍ ബില്‍ബാവോ നായകന്‍ ഐക്കര്‍ മ്യുനയ്യിനാണ് മത്സരത്തിലെ ആദ്യ ഗോളടിച്ചത്. രണ്ട് മിനുറ്റിന് ശേഷം ദിയേഗോ കോസ്റ്റ അത്‌ലറ്റിക്കോ മാഡ്രിഡിനായി ഗോള്‍ മടക്കുകയും ചെയ്തു. തുടര്‍ന്നുള്ള ആഘോഷത്തിനിടെയാണ് ടോറെസില്ലയുടെ ജേഴ്‌സി കോസ്റ്റ ഉയര്‍ത്തിക്കാണിച്ചത്. മെയ് മാസത്തിലാണ് വിര്‍ജീനിയ ടോറെസില്ലയുടെ തലച്ചോറിലെ മുഴ നീക്കുന്ന ശസ്ത്രക്രിയ വിജയകരമായി നടന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച മാര്‍ച്ച് 11ലെ പ്രകടനത്തിന് ശേഷം ആദ്യമായാണ് അത്‌ലറ്റികോ മാഡ്രിഡ് കൡക്കാന്‍ ഇറങ്ങിയത്. സമനിലയില്‍ കുരുങ്ങിയതോടെ ലാലിഗയില്‍ 46 പോയിന്റുമായി ആറാം സ്ഥാനത്തായി അത്‌ലറ്റികോ മാഡ്രിഡ്. 38 പോയിന്റുമായി പത്താമതാണ് അത്‌ലറ്റികോ ബില്‍ബാവോ.