LiveTV

Live

Football

സുഹൃത്ത് വീഡിയോ ചോര്‍ത്തി, ദേല അലിക്കെതിരെ നടപടി

വംശീയ അധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണ് ദേല അലി നടത്തിയിരിക്കുന്നതെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ കണ്ടെത്തിയതോടെയാണ് നടപടി...

സുഹൃത്ത് വീഡിയോ ചോര്‍ത്തി, ദേല അലിക്കെതിരെ നടപടി

സ്വകാര്യ ഗ്രൂപ്പിലിട്ട സ്‌നാപ് ചാറ്റ് വീഡിയോയുടെ പേരില്‍ ദേല അലിക്കെതിരെ നടപടി. സുഹൃത്ത് തന്റെ വീഡിയോ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്നാണ് അലിയുടെ വിശദീകരണം. കൊറോണ കോമഡിയായി ദേല അലി പങ്കുവെച്ച വീഡിയോയും അടിക്കുറിപ്പും വംശീയ അധിക്ഷേപമാണെന്ന് അധികൃതര്‍ കണ്ടെത്തിയതോടെയാണ് നടപടിയുണ്ടായിരിക്കുന്നത്.

ഇതോടെ അടുത്ത ഞായറാഴ്ച്ച നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ടോട്ടന്‍ഹാമിന്റെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരം 24കാരനായ ദേല അലിക്ക് നഷ്ടമാകും. ഫെബ്രുവരിയില്‍ ആരംഭിച്ച കേസിലാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ നടപടി എടുത്തിരിക്കുന്നത്. ഒരു മത്സര വിലക്കിന് പുറമേ ദേല അലി അരലക്ഷം പൗണ്ട് പിഴ(ഏകദേശം 48 ലക്ഷം രൂപ) അടക്കുകയും ബോധവല്‍ക്കരണക്ലാസില്‍ പങ്കെടുക്കുകയും വേണം. വംശ-വര്‍ഗ്ഗ-വര്‍ണ്ണ-ദേശത്തിന്റെ പേരില്‍ നടത്തുന്ന അധിക്ഷേപത്തിനെതിരായ നടപടിയെക്കുറിച്ച് പറയുന്ന ഇ3 വകുപ്പിലാണ് ദെല അലിയുടെ കുറ്റം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫുട്‌ബോള്‍ താരം ദേലെ അലിയെ  കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷ്ടിച്ചു
Also Read

ഫുട്‌ബോള്‍ താരം ദേലെ അലിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷ്ടിച്ചു

ഫെബ്രുവരി ആറിന് ഒരു വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോള്‍ എടുത്ത വീഡിയോയാണ് വിവാദമായത്. മാസ്‌ക് ധരിച്ച ദേല അലി പുറകിലെ ഏഷ്യക്കാരനായ ഒരാള്‍ക്ക് നേരെ സൂം ചെയ്യുന്നുണ്ട്. 'എന്ത് കൊറോണ, പരമാവധി ശബ്ദത്തില്‍ കേള്‍ക്കുക' എന്നായിരുന്നു അടിക്കുറിപ്പ്. 160 പേരുടെ സുഹൃത്തുക്കളുടെ സ്‌നാപ്ചാറ്റ് ഗ്രൂപ്പിലാണ് ദേല അലി ഈ വീഡിയോ പോസ്റ്റു ചെയ്തത്. വൈകാതെ അനുചിതമെന്ന് കണ്ട് വിമാനം കയറും മുമ്പ് ഈ വീഡിയോ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. അപ്പോഴേക്കും കൂട്ടുകാരില്‍ ഒരാള്‍ ഈ വീഡിയോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തികൊടുത്തുവെന്നാണ് ദേല അലിയുടെ വിശദീകരണം.

തുടര്‍ച്ചയായി ചുമച്ചതുകൊണ്ടാണ് ഏഷ്യക്കാരനായ വ്യക്തിക്കുനേരെ സൂം ചെയ്തതെന്നാണ് തിങ്കളാഴ്ച്ചത്തെ വിചാരണക്കിടെ ദേല അലി പറഞ്ഞത്. എന്നാല്‍, മൂന്നംഗ ഫുട്‌ബോള്‍ അസോസിയേഷന്‍ സമിതി ദേല അലി വംശീയ അധിക്ഷേപം നടത്തിയെന്ന തീരുമാനത്തിലെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.