LiveTV

Live

Football

ഫുട്‌ബോള്‍ താരം ദേലെ അലിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷ്ടിച്ചു

സംഭവത്തെ പേടിപ്പിച്ച അനുഭവമെന്ന് വിശേഷിപ്പിച്ച് പിന്നീട് ഇംഗ്ലീഷ് താരമായ ദേലെ അലി ട്വീറ്റു ചെയ്തു. സംഭവത്തില്‍ താരത്തിന് മുഖത്ത് നിസാര പരിക്കേറ്റിട്ടുണ്ട്...

ഫുട്‌ബോള്‍ താരം ദേലെ അലിയെ  കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷ്ടിച്ചു

ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ദേലെ അലിയുടെ വീട്ടില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി മോഷണം. ബുധനാഴ്ച്ച പുലര്‍ച്ചെ അലിയുടെ വടക്കന്‍ ലണ്ടനിലെ വസതിയിലേക്ക് അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ആഭരണങ്ങളും വാച്ചും കവരുകയായിരുന്നു. ടോട്ടന്നം താരമായ ദേലെ അലിയുടെ സുഹൃത്ത് ഹാരി ഹിക്‌ഫോര്‍ഡും ഇരുവരുടേയും ജീവിത പങ്കാളികളുമാണ് മോഷണസമയത്ത് വീട്ടിലുണ്ടായിരുന്നത്.

ബുധനാഴ്ച്ച രാത്രിയില്‍ മുഖംമൂടി ധരിച്ച രണ്ട് പേരാണ് ദേലെ അലിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. താഴത്തെ തിലയില്‍ കാര്‍ഡ് കളിക്കുകയായിരുന്ന ദേലെ അലിയേയും സുഹൃത്തുക്കളേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനിടെയുണ്ടായ പിടിവലിയിലാണ് 24കാരനായ ദേലെ അലിക്ക് മുഖത്ത് നിസാര പരിക്കേറ്റതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും വിലയേറിയ വാച്ചുകളും മോഷ്ടാക്കള്‍ കവര്‍ന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്.

വിവരമറിഞ്ഞ് ക്ഷേമവിവരം അന്വേഷിച്ച എല്ലാവര്‍ക്കും പിന്നീട് ദേലെ അലി നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്തു. പേടിപ്പിച്ച വല്ലാത്ത അനുഭവമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ എല്ലാവരും സാധാരണ നിലയിലായെന്നും ദേലെ അലി പറയുന്നു.