LiveTV

Live

Football

യുവന്റസ് താരം മറ്റിയൂഡിക്കും കോവിഡ് സ്ഥിരീകരിച്ചു

കാണികളില്ലാത്ത ഗ്രൗണ്ടില്‍ നടന്ന മിലാനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നു

യുവന്റസ് താരം മറ്റിയൂഡിക്കും
കോവിഡ് സ്ഥിരീകരിച്ചു

യുവന്‍റസ് ഫുട്ബോള്‍ താരം ബ്ലെയ്സ് മറ്റ്യൂഡിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ മാസം 11 മുതല്‍ സ്വയം നിരീക്ഷണത്തിലായിരുന്നു താരം. യുവന്‍റസില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ താരമാണ് മറ്റ്യൂഡി. ഡാനിയല്‍ റുഗാനിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഏപ്രില്‍ 3 വരെ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

മറ്റ്യൂഡി ഈ സീസണില്‍ 31 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കാണികളില്ലാത്ത ഗ്രൗണ്ടില്‍ നടന്ന മിലാനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നു.

കോവിഡ് 19 വിവിധ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടത്താനിരുന്ന യൂറോ കപ്പും കോപ്പ അമേരിക്കയും മാറ്റിവെച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നടത്താനാണ് യുവേഫയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായത്.

2021ല്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെ നടത്താനാണ് യോഗം തീരുമാനിച്ചത്. നേരത്തെ ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ടൂര്‍ണമെന്റ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.