LiveTV

Live

Football

കോവിഡ് 19 ന്‍റെ ഇരകള്‍ക്ക് വലിയ തുക സഹായവുമായി പ്രീമിയര്‍ ലീഗ് താരങ്ങള്‍ 

ചൈനക്ക് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് 19 ബാധിച്ച രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ദക്ഷിണ കൊറിയ

കോവിഡ് 19 ന്‍റെ ഇരകള്‍ക്ക് വലിയ തുക സഹായവുമായി പ്രീമിയര്‍ ലീഗ് താരങ്ങള്‍ 

ദക്ഷിണ കൊറിയയിലെ കൊറോണ ഇരകള്‍ക്ക് മുന്‍ യുണൈറ്റഡ് താരം പാര്‍ക് ജി സങും ടോട്ടനം അക്രമണ താരം സണ്‍ ഹുങ് മിന്നും 65000 യുറോ സഹായം നല്‍കി. 7300ലധികം കേസുകളും 50 കൂടുതല്‍ മരണവും ഇതിനകം ദക്ഷിണ കൊറിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനക്ക് ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് 19 ബാധിച്ച രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ദക്ഷിണ കൊറിയ

ഈ സാഹചര്യത്തിലാണ് രണ്ട് പ്രീമിയര്‍ ലീഗ് താരങ്ങള്‍ വലിയ സംഖ്യ സഹായം നല്‍കിയിരിക്കുന്നത്. പാര്‍ക് ചയില്‍ഡ് ഫണ്ട് കൊറിയ വഴിയും സണ്‍ ഗുഡ് നൈബേഴ്‌സ് ഇന്റര്‍നാഷണല്‍ വഴിയുമാണ് പണം നല്‍കിയത്.

‘ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത് യു.കെയിലാണ്. പക്ഷേ കോവിഡ് 19ന്‍റെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കൊറിയയിലെ കുഞ്ഞുങ്ങളെ സഹായിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഫണ്ട് നല്‍കിയതിന് ശേഷം മുന്‍ യുണൈറ്റഡ് താരം പാര്‍ക്ക് പറഞ്ഞു.

’ഈ സഹായം കൊറോണ കൂടുതല്‍ പകരാതിരിക്കാനും അതിന്റെ കെടുതി അനുഭവിക്കുന്നവരുടെ സുരക്ഷക്കും സഹായകരമാവുമെന്ന് കരുതുന്നുവെന്ന് സണ്ണും പറഞ്ഞു.