LiveTV

Live

Football

ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കളിക്കാരന്‍ ‘നാവ് വിഴുങ്ങി’ അബോധാവസ്ഥയിലായി

ജര്‍മ്മന്‍ ക്ലബ് ആര്‍ബി ലെയ്പ്‌സിഗിന്റെ പ്രതിരോധതാരം നോര്‍ഡി മുകീലയാണ് മത്സരത്തിനിടെ നാവ് വിഴുങ്ങി അബോധാവസ്ഥയിലായത്...

ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കളിക്കാരന്‍ ‘നാവ് വിഴുങ്ങി’ അബോധാവസ്ഥയിലായി

ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ലെയ്പ്‌സിഗിന്റെ പ്രതിരോധക്കാരന്‍ നോര്‍ഡീ മുകീല നാവ് വിഴുങ്ങി അബോധാവസ്ഥയിലായത് പരിഭ്രാന്തി പരത്തി. ടോട്ടന്നത്തിനെതിരായ രണ്ടാം പാദ പ്രീക്വാര്‍ട്ടറിനിടെയായിരുന്നു സംഭവം. ഇരുപാദങ്ങളിലുമായി 4-0ത്തിന്റെ ജയത്തോടെ ലെയ്പ്‌സിഗ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.

നാവ് വിഴുങ്ങി മരണത്തെ മുഖാമുഖം കണ്ട ഗോളിയെ എതിര്‍ടീം താരം രക്ഷിച്ചു
Also Read

നാവ് വിഴുങ്ങി മരണത്തെ മുഖാമുഖം കണ്ട ഗോളിയെ എതിര്‍ടീം താരം രക്ഷിച്ചു

രണ്ടാം പകുതിയിലായിരുന്നു 22കാരനായ നോര്‍ഡീ മുകീല പന്ത് താടിയെല്ലിന് ശക്തമായി കൊണ്ട് താഴെ വീണത്. വൈകാതെ അബോധാവസ്ഥയിലായ യുവതാരം നാവ് വിഴുങ്ങിയ അവസ്ഥയിലെത്തിയത് കൂടുതല്‍ സങ്കീര്‍ണമാക്കി. ഉടന്‍തന്നെ സ്‌ട്രെച്ചറില്‍ മുകീലയെ കളിക്കളത്തിന് പുറത്തെത്തിക്കുകയും വൈകാതെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ടോട്ടന്നത്തെ 3-0ത്തിന് തകര്‍ത്തുകളഞ്ഞ പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തിന് ശേഷം ഫ്രഞ്ച് താരം മുകീല തന്നെ സ്വന്തം ചിത്രം ട്വിറ്ററിലിട്ടതോടെയാണ് ആശങ്കകള്‍ ഒഴിഞ്ഞത്.

ലെയ്പ്‌സിഗ് പ്രതിരോധത്തില്‍ നിറഞ്ഞു കളിക്കുന്ന താരമാണ് മുകീല. ടോട്ടന്നത്തിനെതിരായ മത്സരത്തിലും മുകീല മികച്ച ഫോമിലായിരുന്നു. അഞ്ച് ടാക്കിളുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മുകീല വായുവില്‍ നിന്നും പന്ത് പിടിച്ചെടുക്കുന്നതില്‍ ആറില്‍ അഞ്ച് തവണയും എതിരാളികളെ തോല്‍പിച്ചു.