LiveTV

Live

Football

‘താരങ്ങളെ എത്തിക്കാന്‍ ഇഷ്ഫാഖ് പണം വാങ്ങുന്നു’ ചോപ്രയുടെ ആരോപണത്തെ തള്ളി ബ്ലാസ്റ്റേഴ്സ്

മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ മൈക്കല്‍ ചോപ്രക്കെതിരെ നിയമനടപടിക്കൊരുങ്ങി ടീം

‘താരങ്ങളെ എത്തിക്കാന്‍ ഇഷ്ഫാഖ് പണം വാങ്ങുന്നു’ ചോപ്രയുടെ ആരോപണത്തെ തള്ളി ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സിന്‍റെ സഹപരിശീലകനായ ഇഷ്ഫാഖ് അഹമ്മദിനെതിരെ വിവാദ പരാമര്‍ശം നടത്തിയ മൈക്കല്‍ ചോപ്രക്കെതിരെ ടീം മാനേജ്മെന്‍റ് രംഗത്ത്. മുന്‍ ബ്ലാസ്റ്റേഴ്സ് താരവും നിലവിലെ സഹപരിശീലകനുമായ ഇഷ്ഫാഖ് അഹമ്മദ് താരങ്ങളെ എത്തിക്കാന്‍ പണം വാങ്ങുന്നു എന്നായിരുന്നു മൈക്കല്‍ ചോപ്ര ആരോപിച്ചത്. ഏജന്‍റുമാരുടെ അടുക്കല്‍ നിന്ന് പണം വാങ്ങിയാണ് ഇഷ്ഫാഖ് താരങ്ങളെ റിക്രൂട്ട് ചെയ്യുന്നത് എന്നായിരുന്നു ചോപ്ര ട്വിറ്ററില്‍ കുറിച്ചത്.

മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ മൈക്കല്‍ ചോപ്രയുടെ ആരോപണത്തെ പാടെ തള്ളിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ്. ചോപ്രക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ് എന്നും മാനേജ്മെന്‍റ് ട്വീറ്റ് ചെയ്ത വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

താരമായും പരിശീലകനായും ടീമിന് ഇഷ്ഫാഖ് നല്‍കുന്ന സംഭാവനകളെ ടീം ബഹുമാനിക്കുന്നുവെന്നും തുടര്‍ന്നും ഇഷ്ഫാഖ് ടീമിന്‍റെ ഭാഗമായി ഉണ്ടാകുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.