LiveTV

Live

Football

വിമന്‍സ് ലീഗ് കിരീടം ഗോകുലത്തിന്

അഞ്ചുഗോളുകള്‍ പിറന്ന ആവേശകരമായ ഫൈനലില്‍ മണിപ്പൂരി ക്ലബ് ക്രിഫ്‌സയെ 3-2നാണ് ഗോകുലം തോല്‍പിച്ചത്...

വിമന്‍സ് ലീഗ് കിരീടം ഗോകുലത്തിന്

ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് കിരീടം. ഫൈനലില്‍ മണിപ്പൂരി ക്ലബ് ക്രിഫ്‌സയെയാണ് ഗോകുലം തോല്‍പിച്ചത്. ആവേശകരമായ കലാശപോരാട്ടത്തില്‍ 3-2നായിരുന്നു ഗോകുലത്തിന്റെ വിജയം.

കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ പരമേശ്വരി ദേവി ഗോകുലത്തെ മുന്നിലെത്തിച്ചു. 25ആം മിനിട്ടില്‍ കമലാദേവി ലീഡ് ഇരട്ടിയാക്കി. എന്നാല്‍ 33ആം മിനിട്ടില്‍ മനീസ പന്ന ക്രിഫ്‌സക്കുവേണ്ടി ഒരു ഗോള്‍ മടക്കി ആദ്യ ഗോള്‍ നേടി. 75ആം മിനിട്ടില്‍ രത്‌നബാലയിലൂടെ അവര്‍ സമനില പിടിച്ചതോടെ കളി ആവേശത്തിലായി. കളി തീരാന്‍ മൂന്ന് മിനുറ്റ് മാത്രം ബാക്കി നില്‍ക്കേ സബിത്ര ബണ്ഡാരിയുടെ ഗോളോടെ ഗോകുലം കളിയും കിരീടവും സ്വന്തമാക്കുകയായിരുന്നു.

നിലവിലെ ചാമ്പ്യന്മാരായ സേതു എഫ്.സിയെ ആധികാരികമായാണ് ഗോകുലം സെമിയില്‍ കീഴ്‌പ്പെടുത്തിയത്. സേതു എഫ്.സിക്കെതിരെ സബിത്ര ബണ്ഡാരി രണ്ട് ഗോളുകളും മനീഷ ഒരു ഗോളും നേടി. സബിത്ര ബണ്ഡാരി 19 ഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററായി.