LiveTV

Live

Football

ഐലീഗില്‍ മൂന്നാമതെത്താന്‍ ഗോകുലം

നവാഗതരായ ട്രൗ എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍...

ഐലീഗില്‍ മൂന്നാമതെത്താന്‍ ഗോകുലം

ഐ ലീഗില്‍ ഗോകുലം കേരള എഫ്.സി ഇന്ന് ട്രൗ എഫ്.സിയെ നേരിടും. ഐ ലീഗില്‍ നവാഗതരായ ട്രൗ എഫ്.സി പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്താണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം.

ഐ ലീഗില്‍ ആദ്യമായി മത്സരിക്കാനെത്തിയ ടീമാണെങ്കിലും പതിയെ പതിയെ താളം കണ്ടെത്തിയ ടീമാണ് മണിപ്പൂരി ക്ലബ്ബായ ടിഡിം റോഡ് അത്‌ലറ്റിക് യൂനിയന്‍. ആദ്യ മൂന്ന് തോല്‍വിക്ക് ശേഷം പിന്നീട് നാല് മത്സരങ്ങളില്‍ വമ്പന്‍മാരെയെല്ലാം തകര്‍ത്ത് 14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ട്രൗ എഫ്.സി. എന്നാല്‍ ക്ലബ്ബിനുള്ളിലെ ആഭ്യന്തര കലഹം ടീമിനെ അലട്ടുന്നു. ഒത്തുകളിയാരോപിച്ച് കോച്ച് ദിമിത്രിസ് ദിമിത്രോയെ ക്ലബ് പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്ന് കോച്ചില്ലാതെയാണ് ട്രൗ എഫ്.സി കോഴിക്കോട്ടെത്തിയത്.

പഞ്ചാബ് എഫ്.സിയോട് പരാജയപ്പെട്ടെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസം ഗോകുലത്തിനുണ്ട്. 13 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ഗോകുലത്തിന് ഇന്ന് വിജയിച്ചാല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാം. ഗോകുലം നേടിയ 12 ഗോളില്‍ ഒമ്പതും അടിച്ച ഹെന്റി കിസേക്കയാണ് ഗോളടിയന്ത്രം. മധ്യനിരയില്‍ നഥാനിയല്‍ ഗാര്‍ഷെയും, മുന്നേറ്റ നിരയില്‍ മാര്‍ക്കസ് ജോസഫും പുലര്‍ത്തുന്ന മികച്ച ഫോമും സ്വന്തം കാണികളുടെ ആരവവും വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഗോകുലം ഇന്നിറങ്ങുക.