ഇതൊരു വല്ലാത്ത ഓഫ് സൈഡ് ആയി പോയി... എതിരാളിക്ക് ബ്ലാസ്റ്റേഴ്സിന്റെ കെണി
കളിയുടെ അവസാന മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സിന്റെ ബോക്സിനു പുറത്ത് എ.ടി.കെക്ക് ലഭിച്ച ഫ്രീ കിക്കിന് ഗോള്‍ സാധ്യത മണത്ത മഞ്ഞപ്പട ഒരുക്കിയ കെണിയായിരുന്നു മനപൂര്വമുണ്ടാക്കിയെടുത്ത ഓഫ് സൈഡ്.
കാല്‍പ്പന്ത് കളി ശക്തിയുടെ മാത്രമല്ല, തന്ത്രങ്ങളുടേത് കൂടിയാണ്. എത്ര കരുത്തന്മാരായാലും ചില തന്ത്രങ്ങള്‍ അവരുടെ അടിതെറ്റിക്കും. അതുപോലൊന്നാണ് കൊല്‍ക്കത്തയില്‍ എ.ടി.കെക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. ആ തന്ത്രം വേറൊന്നുമല്ല, മനപൂര്‍വം സൃഷ്ടിച്ച ഒരു ഓഫ് സൈഡ്. എതിരാളികള്‍ക്ക് അതൊരു കെണിയായിരുന്നു.
കളിയുടെ അവസാന മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സിന്റെ ബോക്സിനു പുറത്ത് എ.ടി.കെക്ക് ലഭിച്ച ഫ്രീ കിക്കിന് ഗോള്‍ സാധ്യത മണത്ത മഞ്ഞപ്പട ഒരുക്കിയ കെണിയായിരുന്നു മനപൂര്വമുണ്ടാക്കിയെടുത്ത ഓഫ് സൈഡ്. കിക്കെടുത്ത സമയത്ത് പ്രതിരോധത്തില്‍ നിന്ന ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ബോക്സിനുള്ളിലേക്ക് ഓടിക്കയറുന്നതിന് പകരം മുമ്പോടി ഓടി ഓഫ് സൈഡ് ഒരുക്കുകയായിരുന്നു. ഫ്രീ കിക്കെടുത്ത പന്ത് നേരെ എ.ടി.കെ താരം റോയ് കൃഷ്ണയുടെ ബൂട്ടിലേക്കാണ് എത്തിയത്. അനായാസം കൃഷ്ണ പന്ത് ബ്ലാസ്റ്റേഴ്സിന്റെ വലയിലാക്കുകയും ചെയ്തു. പക്ഷേ റഫറി ഓഫ് സൈഡ് വിളിച്ചു. കഴിഞ്ഞ ലോകകപ്പില്‍ സെനഗലിനെതിരെ ജപ്പാന് പ്രയോഗിച്ച അതേ തന്ത്രമാണ് ബ്ലാസ്റ്റേഴ്സും വിജയകരമായി കൊല്‍ക്കത്തയില്‍ നടപ്പാക്കിയത്. വീഡിയോ കാണാം.