ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം
എ.ടി.കെയെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് തോല്പിച്ചത്...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. എ.ടി.കെയെ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന കൡയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഹാളിചരണ്‍ നര്‍സാരിയാണ് ബ്ലാസ്റ്റേ്സിനായി ഗോള്‍ നേടിയത്. ജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് ജീവന് വെപ്പിക്കാനും ബ്ലാസ്റ്റേഴ്സിനായി.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായി പിരിയുകയായിരുന്നു. രണ്ടാം പകുതിയുടെ 70ആം മിനുറ്റിലായിരുന്നു നിര്‍ണ്ണായക ഗോള്‍ പിറന്നത്. മെസിയുടെ ക്രോസ് ബോക്സിന് മുന്നില്‍ വെച്ച് മോണ്ഗ്രില് ഹെഡ് ചെയ്ത് നര്‍സാറിക്ക് നല്കി. നര്‍സാറിയുടെ ഷോട്ട് വല കുലുക്കിയതോടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു.
അവസാന മിനുറ്റുകളില്‍ സര്‍വ്വവും ആക്രമണത്തിലേക്ക് കൊണ്ട് വന്ന് എ.ടി.കെ നിരന്തരം സമ്മര്‍ദം ചെലുത്തിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് പിടിച്ചു നിന്നു. അവസാന മിനുറ്റുകളില്‍ ഗോള്‍ വഴങ്ങി സമനിലയും തോല്‍വിയും ഏറ്റുവാങ്ങുന്നവരെന്ന ചീത്തപ്പേര് കുറക്കാനും ബ്ലാസ്റ്റേഴ്സിനായി. സീസണില്‍ ആദ്യപാദ മത്സരത്തിലും എടികെയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്സ് ജയിച്ചിരുന്നു. 12 കളികളില്‍ നിന്നും 21 പോയിന്റുമായി മൂന്നാമതാണ് എ.ടി.കെ
ജയത്തോടെ പോയിന്റ് പട്ടികയില്‍ കേരളം ആറാമതെത്തി. 12 മത്സരങ്ങളില്‍ നിന്നും മൂന്നു ജയവും അഞ്ച് സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സിന് 14 പോയിന്റാണുള്ളത്. നാല് എവേ മത്സരങ്ങള്‍ അടക്കം ഇനി ആറ് മത്സരങ്ങളാണ് ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്. വരുന്ന 19ന് ജംഷഡ്പൂരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്തമത്സരം.