LiveTV

Live

Football

38 വയസുവരെ ക്രിസ്റ്റ്യാനോ യുവന്റസില്‍ കളിക്കും

2023വരെ കരാര്‍ നീട്ടുന്നതില്‍ യുവന്റസിനും ക്രിസ്റ്റ്യാനോക്കും ഏകസ്വരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍...

38 വയസുവരെ ക്രിസ്റ്റ്യാനോ യുവന്റസില്‍ കളിക്കും

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ 2023 അവസാനം വരെ നീട്ടാന്‍ യുവന്റസ് പദ്ധതിയിടുന്നു. കരാര്‍ നീട്ടുന്നതോടെ ക്രിസ്റ്റിയാനോ 38 വയസുവരെ യുവന്റസില്‍ കളിക്കും. സൂപ്പര്‍ കപ്പിലെ തോല്‍വിക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബുമായി പുതിയ കരാറിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാല് വര്‍ഷം കൂടി ക്രിസ്റ്റ്യാനോ യുവന്റസില്‍ തുടരുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് പത്രമായ Corriere dello Sport ആണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇനിയും ഏറെ കാലം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്ന റൊണാള്‍ഡോ 2023 വരെ കരാര്‍ നീട്ടുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നാണ് സൂചന. റൊണാള്‍ഡോയുടെ ഏജന്റായ യോര്‍ഗെ മെന്‍ഡസിനെ ഉദ്ധരിച്ചാണ് ഇറ്റാലിയന്‍ പത്രം വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

38 വയസുവരെ ക്രിസ്റ്റ്യാനോ യുവന്റസില്‍ കളിക്കും

യുവന്റസ് സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍ ഫാബിയോ പാരറ്റിസിക്കും ക്രിസ്റ്റ്യാനോ ടീമില്‍ തുടരുന്നതിനോട് അനുകൂല അഭിപ്രായമാണെന്നാണ് സൂചന. നിലവില്‍ ഓരോ സീസണിനും 30 ദശലക്ഷം പൗണ്ടാണ്(283 കോടി രൂപ) ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് യുവന്റസ് നല്‍കുന്നത്. ഇതേ തുക വരുംവര്‍ഷങ്ങളിലും നല്‍കിക്കൊണ്ട് കരാര്‍ പുതുക്കുന്നതില്‍ റൊണാള്‍ഡോക്കും താത്പര്യമുണ്ട്. സീസണില്‍ എത്ര ട്രോഫികള്‍ ലഭിച്ചുവെന്നതിന്റെ കൂടുതല്‍ കൃത്യമായ കണക്കോടെ വസന്തകാലത്തോട്(ഏപ്രില്‍ മുതല്‍ മെയ് വരെ) അടുപ്പിച്ച് പുതിയ കരാര്‍ നിലവില്‍ വരുമെന്നാണ് സൂചന.

38 വയസുവരെ ക്രിസ്റ്റ്യാനോ യുവന്റസില്‍ കളിക്കും

ഡ്രസിംങ് റൂമിലെ ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം വിലപ്പെട്ടതാണെന്ന് യുവന്റസ് ചെയര്‍മാന്‍ ആന്‍ഡ്രിയ ആഗ്നെല്ലിയും കരുതുന്നുണ്ട് പ്രത്യേകിച്ച് ക്ലബിന്റെ കൗമാരതാരങ്ങള്‍ക്ക് ക്രിസ്റ്റ്യാനോയെ പോലുള്ള സൂപ്പര്‍താരം നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ലെന്നാണ് ക്ലബിന്റെ വിലയിരുത്തല്‍.