LiveTV

Live

Football

ക്രിസ്റ്റ്യാനോയോ മെസ്സിയോ? ഇരുവർക്കുമൊപ്പം കളിക്കുന്ന ഡിബാല പറയുന്നു

എന്റെ സുഹൃത്തുക്കൾ എന്നോട് പറയാറുണ്ട് - ഏറ്റവും മികച്ച കളിക്കാരൻ ദേശീയ ടീമിൽ നിനക്കൊപ്പമുണ്ട്, ഇപ്പോൾ ഏറ്റവും മികച്ച താരത്തെ ക്ലബ്ബിലും ലഭിച്ചിരിക്കുന്നു.

ക്രിസ്റ്റ്യാനോയോ മെസ്സിയോ? ഇരുവർക്കുമൊപ്പം കളിക്കുന്ന ഡിബാല പറയുന്നു

വർത്തമാനകാല ഫുട്‌ബോൾ എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലുള്ള പോരാട്ടം കൂടിയാണ്. ഇവരിൽ ആരാണ് മികച്ച കളിക്കാരനെന്നു ചോദിച്ചാൽ വ്യക്തമായൊരുത്തരം നൽകുക പ്രയാസം. ലോകഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്‌റ്റെടുത്താൽ മുൻനിരയിൽ തന്നെയാണ് ഇരുവരും.

മെസ്സിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം പന്തുതട്ടാൻ ഭാഗ്യം ലഭിച്ച അധികം കളിക്കാരില്ല. മുൻ റയൽ മാഡ്രിഡ് ഡിഫന്റർ ഗബ്രിയേൽ ഹെയ്ൻസ്, പോർച്ചുഗീസ് മിഡ്ഫീൽഡർ ആന്ദ്രേ ഗോമസ്, നിലവിൽ പി.എസ്.ജിക്കു വേണ്ടി പന്തുതട്ടുന്ന മുൻ റയൽമാഡ്രിഡ് താരം എയ്ഞ്ചൽ ഡിമരിയ, ബാഴ്‌സയുടെ റൈറ്റ്ബാക്ക് നെൽസൺ സെമദോ തുടങ്ങി വിരലിലെണ്ണാവുന്നവർക്കു മാത്രമേ ഈ 'ഭാഗ്യം' കൈവന്നിട്ടുള്ളൂ. 26-കാരൻ സ്‌ട്രൈക്കർ എയ്ഞ്ചൽ ഡിബാല അത്തരത്തിലൊരാളാണ്. സീരി എയിൽ ക്രിസ്റ്റിയാനോക്കൊപ്പവും ദേശീയ കുപ്പായത്തിൽ മെസ്സിക്കൊപ്പവും കളിക്കുന്ന യുവന്റസ്-അർജന്റീനാ താരം മെസ്സിയും ക്രിസ്റ്റ്യാനോയുമായുള്ള സഹവാസത്തിൽ അഭിമാനിക്കുകയും ചെയ്യുന്നുണ്ട്.

ക്രിസ്റ്റ്യാനോയോ മെസ്സിയോ? ഇരുവർക്കുമൊപ്പം കളിക്കുന്ന ഡിബാല പറയുന്നു

മെസ്സിയോ ക്രിസ്റ്റ്യാനോയോ... ആരാണ് മികച്ചത് എന്ന് ചോദിച്ചാൽ ഡിബാലക്കും ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയില്ല. സ്പാനിഷ് പത്രമായ എൽ പൈസിന് നൽകിയ അഭിമുഖത്തിൽ ഡിബാല പറയുന്നതിങ്ങനെ:

'ഏറ്റവും മികച്ചവർക്കൊപ്പം കളിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ടാവും? എന്റെ സുഹൃത്തുക്കൾ എന്നോട് പറയാറുണ്ട് - ഏറ്റവും മികച്ച കളിക്കാരൻ ദേശീയ ടീമിൽ നിനക്കൊപ്പമുണ്ട്, ഇപ്പോൾ ഏറ്റവും മികച്ച താരത്തെ ക്ലബ്ബിലും ലഭിച്ചിരിക്കുന്നു. അതൊരു ആനുകൂല്യമാണെന്നാണ് ഞാൻ അവരോട് പറയാറുള്ളത്. ഓരോ ദിവസവും അവരെ ഞാൻ പഠിക്കുകയാണ്.'

'രണ്ട് പ്രതിഭാസങ്ങളെ പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്. ഫുട്‌ബോൾ കളിയിലും മാനസിക നിലവാരത്തിലും മറ്റുള്ള കളിക്കാരേക്കാൾ ഒന്നോരണ്ടോ പടി മുകളിൽ നിൽക്കുന്നവർ. ഒരേ താളം നിലനിർത്തുകയും ഓരോ സീസണിലും നാൽപ്പത് ഗോൾ നേടുകയും ചെയ്യുക എന്നത് എളുപ്പമല്ല.'
പൌളോ ഡിബാല

'ക്രിസ്റ്റ്യാനോയുമായി മികച്ച ബന്ധമാണ് എനിക്കുള്ളത്. ഞങ്ങൾ വളരെയേറെ സംസാരിക്കാറുണ്ട്. യുവെയെക്കുറിച്ചും ദേശീയ ടീമിനെക്കുറിച്ചും ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ സംസാരിക്കും. മെസ്സിയുമായുള്ള ബന്ധവും അങ്ങനെ തന്നെ. ഞങ്ങൾ തമ്മിലുള്ള അടുപ്പം ഏറെ വളർന്നിട്ടുണ്ട്. ക്ലബ്ബിൽ കളിക്കാർ തമ്മിൽ എന്നും കാണും. ദേശീയ ടീമിൽ അതിനുള്ള അവസരമില്ല എന്ന വ്യത്യാസം മാത്രം.'

മെസിയെ പേടിച്ച് യുവന്റസില്‍ ചെന്നപ്പോള്‍ അവിടെ ഡിബാല!
Also Read

മെസിയെ പേടിച്ച് യുവന്റസില്‍ ചെന്നപ്പോള്‍ അവിടെ ഡിബാല!