LiveTV

Live

Football

മാഞ്ചസ്റ്റര്‍ സിറ്റി വിടുമോ? ഗ്വാര്‍ഡിയോള മനസുതുറക്കുന്നു

മൂന്നു വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബാഴ്സലോണയെ മാത്രമേ പെപ് പരിശീലിപ്പിച്ചിട്ടുള്ളൂ...

മാഞ്ചസ്റ്റര്‍ സിറ്റി വിടുമോ? ഗ്വാര്‍ഡിയോള മനസുതുറക്കുന്നു

മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകസ്ഥാനത്തു നിന്നും മാറുന്നുവെന്ന റിപ്പോര്‍ട്ടുകളെ പാടെ തള്ളിക്കളഞ്ഞ് പെപ് ഗ്വാര്‍ഡിയോള. പ്രീമിയര്‍ ലീഗില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സീസണിലെ മോശം പ്രകടനമാണ് ഗാര്‍ഡിയോള ടീം വിടുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ടീമിന് ആവശ്യമാണെങ്കില്‍ കരാര്‍ കാലാവധി തീരും വരെ തുടരുമെന്ന് ഗ്വാര്‍ഡിയോള വ്യക്തമാക്കി.

കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് 100 പോയിന്റുമായി പ്രീമിയര്‍ ലീഗ് ജയിച്ചവരാണ് ഞങ്ങള്‍. ഇതിലേറെ മികച്ച പ്രകടനം നടത്താനാവില്ലെന്നും, സമ്പൂര്‍ണ്ണടീമാണ് നിങ്ങളെന്നുമൊക്കെയാണ് അന്ന് പലരും പറഞ്ഞിരുന്നത്.
പെപ് ഗാര്‍ഡിയോള

12 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനേക്കാള്‍ എട്ട് പോയിന്റ് പിന്നിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ വെച്ച് നടന്ന മത്സരത്തില്‍ 3-1ന് ലിവര്‍പൂള്‍ വിജയിച്ചത് പോയിന്റ് നിലയിലെ ഈ അകലം വര്‍ധിപ്പിച്ചിരുന്നു. 12ല്‍ 11 ജയവും ഒരു സമനിലയും അടക്കം 34 പോയിന്റുമായി വന്‍ കുതിപ്പാണ് ലിവര്‍പൂള്‍ നടത്തുന്നത്. എട്ട് കളികള്‍ ജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി 25 പോയിന്റുമായി നാലാമതാണ്. ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും 26 പോയിന്റ് വീതം നേടിക്കൊണ്ട് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്. ഒരുപടി മുന്നിലുള്ള ചെല്‍സിയുമായാണ് മാഞ്ചസ്റ്റര്‍സിറ്റിയുടെ അടുത്ത മത്സരം.

പരിശീലക കരിയറില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരു ടീമിനെ ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്നത് രണ്ടാം തവണ മാത്രമാണ്. നേരത്തെ കളിക്കാരനായും പരിശീലകനായും അടുത്ത ബന്ധമുള്ള ബാഴ്‌സലോണയുമൊത്ത് 2011-12 സീസണോടെ നാല് വര്‍ഷമായപ്പോഴാണ് പെപ് പടിയിറങ്ങിയത്. അവസാന സീസണില്‍ ബാഴ്‌സക്ക് കോപ്പ ഡെല്‍റേ, സുപ്പര്‍ കോപ്പ ഡെ എസ്പാന, യുവേഫ സുപ്പര്‍കപ്പ്, ക്ലബ് ലോകകപ്പ് തുടങ്ങി നാല് കിരീടങ്ങള്‍ സമ്മാനിച്ചശേഷമായിരുന്നു ഗ്വാര്‍ഡിയോള ബയേണ്‍ മ്യൂണിച്ചിലേക്ക് വണ്ടി കയറിയത്.

ബയേണ്‍, ബാഴ്‌സ, അഴ്‌സണല്‍... ടോട്ടന്‍ഹാം പുറത്താക്കിയ കോച്ചിനായി ക്ലബുകളുടെ പിടിവലി
Also Read

ബയേണ്‍, ബാഴ്‌സ, അഴ്‌സണല്‍... ടോട്ടന്‍ഹാം പുറത്താക്കിയ കോച്ചിനായി ക്ലബുകളുടെ പിടിവലി

ബയേണ്‍ മ്യൂണിക്കില്‍ മൂന്ന് സീസണ്‍ പൂര്‍ത്തിയായതോടെ ഗാര്‍ഡിയോള സ്വയം വിട്ടുപോവുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയതും ക്ലബിന്റെ സീസണിലെ മോശം ഫോമുമാണ് പെപ് പുറത്തേക്കെന്ന വാര്‍ത്തകള്‍ക്ക് ഊര്‍ജ്ജമായത്.

എന്നാല്‍ വാര്‍ത്തകളെ മൊത്തം അഭ്യൂഹങ്ങളെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി വിടാന്‍ നിലവില്‍ കാരണങ്ങളൊന്നുമില്ലെന്നും പറഞ്ഞു. 'ഈ ക്ലബും കളിക്കാരും എന്റെ സഹായം ആവശ്യപ്പെടുന്നിടത്തോളം തുടരും. ആരെങ്കിലും സീസണിലെ താരതമ്യേന മോശമായ പ്രകടനത്തെ തുടര്‍ന്ന് ഞാന്‍ ക്ലബ് വിടുന്നുവെന്ന് കരുതുന്നുവെങ്കില്‍ അവര്‍ക്ക് എന്നെക്കുറിച്ച് യാതൊരു പിടിയുമില്ല.

വെല്ലുവിളികളെ ഇഷ്ടപ്പെടുന്നവനാണ് ഞാന്‍. ഇത്തരം സാഹചര്യങ്ങളില്‍ പിന്നില്‍ നിന്നും പൊരുതി കയറിവരാനാണ് ആഗ്രഹം. ക്ലബ് ആഗ്രഹിച്ചാല്‍ തീര്‍ച്ചയായും അടുത്തസീസണിലും തുടരും' 2021വരെ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറുള്ള ഗ്വാര്‍ഡിയോള പറയുന്നു.

 പ്രീമിയര്‍ 
പ്രീമിയര്‍ 

കഴിഞ്ഞ രണ്ട് സീസണുകളിലും പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഷെല്‍ഫിലെത്തിച്ചതില്‍ വലിയ പങ്കുവഹിച്ചയാളാണ് പരിശീലനായ ഗ്വാര്‍ഡിയോള. 'കുറച്ചുമാസങ്ങള്‍ക്ക് മുമ്പ്. നിങ്ങള്‍ക്ക് ഇതിലേറെ മികച്ച പ്രകടനം നടത്താനാവില്ലെന്നും, സമ്പൂര്‍ണ്ണടീമാണ് നിങ്ങളുടേത് എന്നുമൊക്കെയാണ് പലരും പറഞ്ഞിരുന്നത്. അപ്പോഴെല്ലാം അത് തെറ്റാണെന്ന് തിരുത്താനും ഞങ്ങള്‍ മറന്നിരുന്നില്ല.

ടീമിന്റെ സന്തുലിതാവസ്ഥക്ക് വലിയ പ്രാധാന്യമുള്ള കളിയാണ് ഫുട്‌ബോള്‍. കഴിഞ്ഞ സീസണുകളില്‍ നിന്നും വളരെ മോശം കളിയാണ് ഞങ്ങള്‍ കളിക്കുന്നതെന്ന അഭിപ്രായം എനിക്കില്ല. കീഴടങ്ങുക, അല്ലെങ്കില്‍ പോരാടുക എന്നീ രണ്ട് മാര്‍ഗ്ഗങ്ങളേ ഞങ്ങള്‍ക്ക് മുന്നിലുള്ളൂ. ഒരുപക്ഷേ, ഞങ്ങള്‍ ജയിച്ചേക്കില്ല. എങ്കിലും തോറ്റുകൊടുക്കാന്‍ മനസ്സുമില്ല' ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുടേയും തന്റെയും നയം വ്യക്തമാക്കുന്നു.

മാഞ്ചസ്റ്റര്‍ സിറ്റി വിടുമോ? ഗ്വാര്‍ഡിയോള മനസുതുറക്കുന്നു

37ആം വയസില്‍ ബാഴ്‌സലോണയുടെ പരിശീലകനായ പെപ് ഗ്വാര്‍ഡിയോള ആദ്യ വര്‍ഷം തന്നെ ലാലിഗയും കോപ ഡെല്‍റേയും ചാമ്പ്യന്‍സ് ലീഗും നേടി. നാല് വര്‍ഷം കൊണ്ട് 14 കിരീടങ്ങള്‍ ബാഴ്‌സലോണക്ക് നേടിക്കൊടുത്താണ് പെപ് ബാഴ്‌സ വിട്ടത്. ബയേണില്‍ ഗാര്‍ഡിയോള ഉണ്ടായിരുന്ന മൂന്ന് സീസണിലും അവര്‍ക്ക് തന്നെയായിരുന്നു ബുണ്ടസ് ലിഗ കിരീടം. 2016ല്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായെത്തിയ ഗ്വാര്‍ഡിയോള രണ്ടാം വര്‍ഷം പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്തു. തൊട്ടടുത്ത വര്‍ഷം കിരീടം നിലനിര്‍ത്തുന്നതിനൊപ്പം പ്രീമിയര്‍ ലീഗില്‍ 100 പോയിന്റ് തികക്കുന്ന ആദ്യ ടീമെന്ന ബഹുമതിയും സിറ്റി സ്വന്തമാക്കി.